|    Oct 23 Mon, 2017 10:50 pm
FLASH NEWS

നൗഷാദിന്റെ വേര്‍പാട് നാടിന്റെ നൊമ്പരമായി

Published : 17th November 2016 | Posted By: SMR

ആലുവ: പൊതുപ്രവര്‍ത്തനരംഗങ്ങളില്‍ സജീവമായിരുന്ന യുവാവിന്റെ ആകസ്മിക വേര്‍പാട് നാടിന്റെ നൊമ്പരമായി. എടത്തല പേങ്ങാട്ടുശ്ശേരി മസ്ജിദുന്നൂറിന് സമീപം മുരിങ്ങാശ്ശേരി വീട്ടില്‍ നൗഷാദ്(36)ന്റെ ആകസ്മിക വേര്‍പാടാണ് എടത്തല ഗ്രാമത്തിന് കണ്ണീരായത്. പൊതുപ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന നൗഷാദ്. സ്വകാര്യബസ്സുടമയായിരുന്ന നൗഷാദ് തൊഴിലാളിരംഗത്തും ഏറെ സജീവമായിരുന്നു. ഒരു വര്‍ഷം മുന്‍പ് കെഎസ്ആര്‍ടിസിയില്‍ ജോലി ലഭിച്ച നൗഷാദ് പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഡ്രൈവറായിരുന്നു. നാല് ദിവസം മുന്‍പ് തലവേദനയെ തുടര്‍ന്ന് ഇടപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൗഷാദിനെ ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇന്നലെ രാവിലെ 9 മണിയോടെ നൗഷാദ് മരണപ്പെടുകയായിരുന്നു. നൗഷാദിന്റെ ആകസ്മിക വേര്‍പാട് എടത്തല ഗ്രാമത്തെ ഏറെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ വൈകീട്ട് 5 മണിയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പേങ്ങാട്ടുശ്ശേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അലി-പാത്തുമ്മ ദമ്പതികളുടെ മകനാണ് മരണപ്പെട്ട നൗഷാദ്. ജൂബീനയാണ് ഭാര്യ. നൈഷാന ഫാത്തിമ (11), ദില്‍ഷാന ഫാത്തിമ (7), മുഹമ്മദ് നാസിം (1) എന്നിവരാണ് മക്കള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക