|    Mar 27 Mon, 2017 10:32 am

നൗഷാദിന്റെ വീട് സന്ദര്‍ശനം ബിജെപി നേതാവിന്റെത് വില കുറഞ്ഞ രാഷ്ട്രീയ നാടകമെന്ന്

Published : 2nd December 2015 | Posted By: SMR

കോഴിക്കോട്: രണ്ട് വിലപ്പെട്ട മനുഷ്യ ജീവനുകളെ രക്ഷിക്കാനുളള പരിശ്രമത്തിനിടയില്‍ സ്വജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന നൗഷാദിനെ അപമാനിച്ച വെളളാപ്പളളിയുടെ പ്രസ്താവനയെ ന്യായീകരിക്കുകയും മറുവശത്ത് ഇരയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ നടപടി വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
വര്‍ഗ്ഗീയ വല്‍കരിച്ച് വിഷം തുപ്പുന്നവരെ പാലും തേനും നല്‍കി കൂട്ടിപിടിച്ചു സമുദായത്തില്‍ സ്പര്‍ദ്ദയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുളള ബിജെപിയുടെ ആയുധമാണ് വെളളാപ്പളളിയെന്ന് പ്രബുദ്ധ കേരളം ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.മുസ്തഫ കൊമ്മേരി, എം എ സലീം, ഷുക്കൂര്‍ മാസ്റ്റര്‍, സലീം കാരടി, നജീബ് അത്തോളി, വിഎ മജീദ്, നൗഷീര്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ നൗഷാദിന്റെ വീട് സന്ദര്‍ശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക