|    Oct 22 Sun, 2017 6:42 am
Home   >  Kerala   >  

നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും: മുഖ്യമന്ത്രി

Published : 27th November 2015 | Posted By: TK

oommen-new

 

കോഴിക്കോട്: ഓട വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മരിച്ച  ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി. നൗഷാദിന്റെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന.

അദേഹത്തിന്റെ മരണം സംസ്ഥാനത്തെ ഒന്നാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് ജീവനുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തെ സഹായിക്കുന്നത് എല്ലാവരുടെയും കടമയാണ്.നൗഷാദിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ചാണ് ജോലി നല്‍കുക. അപകടത്തില്‍പ്പെട്ട രണ്ട് ആന്ധ്രക്കാരുടെ മൃതദേഹം സര്‍ക്കാര്‍ തന്നെ നാട്ടിലെത്തിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക