|    Jan 22 Sun, 2017 3:38 pm
FLASH NEWS

നൗറു തടവില്‍ കഴിയുന്ന കുട്ടികള്‍ അപകടകരമായ സാഹചര്യങ്ങളില്‍

Published : 8th October 2016 | Posted By: SMR

മെല്‍ബണ്‍: ആസ്‌ത്രേലിയയുടെ നിയന്ത്രണത്തിലുള്ള നൗറു അഭയാര്‍ഥി തടവറയില്‍ കുട്ടികള്‍ നേരിടുന്നത് കടുത്ത ചൂഷണങ്ങളെന്നും അവരെ പാര്‍പ്പിച്ചിരിക്കുന്നത് അപകടകരമായ സാഹചര്യങ്ങളിലാണെന്നും യുഎന്‍ റിപോര്‍ട്ട്. കുട്ടികളെ ഉടനെ ക്യാംപില്‍ നിന്നു മാറ്റിപ്പാര്‍പ്പിക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
തികച്ചും മനുഷ്യത്വരഹിതമായാണ് കുട്ടികളോട് ജയിലധികൃതരുടെ പെരുമാറ്റം. ഇത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. 50 കുട്ടികളടക്കം 500പേരാണ് നൗറു ദ്വീപിലെ തടവറയിലുള്ളത്. ആസ്‌ത്രേലിയ ലക്ഷ്യമാക്കി കടല്‍മാര്‍ഗം സഞ്ചരിക്കവേ അറസ്റ്റിലാവുന്ന അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയുമാണ് നൗറുവിലേക്ക് മാറ്റുന്നത്. വിവേചനപരവും അവഹേളനപരവുമായാണ് കുട്ടികളോട് ഇടപെടുന്നത്. ഇവരെ താമസിപ്പിച്ചിരിക്കുന്ന ഭൗതിക സാഹചര്യങ്ങളും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുവെന്നും യുഎന്‍ കമ്മിറ്റി ഓണ്‍ ദ റൈറ്റ്‌സ് ഓഫ് ദ ചില്‍ഡ്രന്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.
ആസ്‌ത്രേലിയയുടെയും പസഫിക് ദ്വീപുരാഷ്ട്രമായ നൗറുവിലെയും സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകള്‍ തടവുകേന്ദ്രത്തിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. ജയിലില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുന്നതില്‍നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെയും സന്നദ്ധ സംഘടനകളെയും വിലക്കുന്ന ആസ്‌ത്രേലിയന്‍ അധികൃതരുടെ നടപടി ആശങ്കാജനകമാണെന്നും യുഎന്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക