|    May 24 Wed, 2017 3:29 pm
FLASH NEWS

നൗറുവില്‍ കുട്ടികള്‍ക്കെതിരേ പീഡനങ്ങള്‍ വ്യാപകം

Published : 11th August 2016 | Posted By: SMR

മെല്‍ബണ്‍: പസഫിക് ദ്വീപായ നൗറുവിലെ അഭയാര്‍ഥി തടവുകേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരേ പീഡനങ്ങള്‍ വ്യാപകമെന്ന് റിപോര്‍ട്ട്. ആസ്‌ത്രേലിയയുടെ നിയന്ത്രണത്തിലുള്ള തടവുകേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ പീഡനം സംബന്ധിച്ച 2000ത്തോളം കേസുകളാണുണ്ടായതെന്ന് ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.
ആസ്‌ത്രേലിയ ലക്ഷ്യമാക്കി യാത്രതിരിക്കുന്ന അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയുമാണ് നൗറുവിലും പാപ്പുവാ ഗിനിയയിലെ മനുസ് ദ്വീപിലും തടവിലിടുന്നത്. ആസ്‌ത്രേലിയയുടെ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്ത് ദ്വീപ് ജയിലുകളിലേക്ക് മാറ്റുന്നത്. പീഡനങ്ങളില്‍ ആസ്‌ത്രേലിയക്കെതിരേ യുഎന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പുതിയ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തടവറയിലെ അഭയാര്‍ഥികളെ മോചിപ്പിക്കണമെന്ന ആവശ്യം യുഎന്‍ അഭയാര്‍ഥി ഏജന്‍സി ആവര്‍ത്തിച്ചു.
2000ത്തോളം രേഖകള്‍ പരിശോധിച്ചാണ് അഭയാര്‍ഥി കുട്ടികള്‍ക്കെതിരായ പീഡനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഗാര്‍ഡിയന്‍ റിപോര്‍ട്ടില്‍ പറയുന്നു. 500ഓളം കുട്ടികളാണ് നൗറു ജയിലിലുള്ളത്. ജയിലിലെ ആകെ തടവുകാരുടെ 20 ശതമാനം വരുമിത്. ലൈംഗിക പീഡനങ്ങളും ശാരീരിക അതിക്രമങ്ങളും ജയില്‍ ഗാര്‍ഡുമാരില്‍നിന്ന് കുട്ടികള്‍ നേരിടുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. ജയിലിലെ പീഡനങ്ങള്‍ സംബന്ധിച്ച് 60ഓളം റിപോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day