|    Mar 29 Wed, 2017 9:02 pm
FLASH NEWS

നൗഫലിന്റെ സഹോദരങ്ങളെ ശിശുസംരക്ഷണ സമിതി ഏറ്റെടുക്കും

Published : 26th August 2016 | Posted By: SMR

തൊടുപുഴ: മാതാപിതാക്കളുടെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഫലിന്റെ സഹോദരങ്ങളുടെ സംരക്ഷണം ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യൂസി) ഏറ്റെടുത്തു. കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഇരുവരേയും വാഴത്തോപ്പ് സ്വധര്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ അമ്മ സെലീനയേയും താല്‍ക്കാലികമായി സ്വധര്‍ ഹോമില്‍ പാര്‍പ്പിക്കും.
ഏഴു വയസ്സുള്ള ആണ്‍കുട്ടിയുടെയും മൂന്നുമാസം പ്രായമുള്ള പെണ്‍കുട്ടിയുടേയും സംരക്ഷണമാണ് സമിതി ഏറ്റെടുത്തത്. നൗഫലിന്റെ അനുജനേയും മൂന്ന് മാസം പ്രായമായ അനുജത്തിയേയും ഇന്നലെ ഉച്ചകഴിഞ്ഞാണ് സിഡബ്ല്യൂസിയുടെ മുമ്പില്‍ ഹാജരാക്കിയത്. സെലീനയുടേയും ഏഴു വയസ്സുകാരന്റെയും മൊഴി സിഡബ്യൂസി രേഖപ്പെടുത്തി. കുട്ടിയെ കുരങ്ങ് ആക്രമിച്ചതാണെന്നാണ് സെലീന പറഞ്ഞത്. തങ്ങള്‍ക്ക് അഞ്ച് കുഞ്ഞുങ്ങളുണ്ടെന്നും രണ്ടുപേരെ അടിമാലിയിലും എറണാകുളത്തുമുള്ള ബന്ധുക്കളാണ് സംരക്ഷിക്കുന്നതെന്നും സെലീന പറഞ്ഞു.
പോലിസ് നടപടി തീരുന്നതു വരെ സെലീന സ്വധ്വര്‍ ഹോമില്‍ താമസിക്കും. എഫ്‌ഐആറിലും കുട്ടിയുടെ മൊഴിയിലും മാതാപിതാക്കള്‍ മര്‍ദിച്ചതായാണ് പറയുന്നത്. കൂടുതല്‍ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ സിഡബ്ല്യുസി പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും കുട്ടിയുടെ സാമൂഹിക സാഹചര്യങ്ങളെപ്പറ്റി പഠിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ റിപോര്‍ട്ടും ലഭിക്കും. കുട്ടികളെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാവുകയാണെങ്കില്‍ വിശദമായ അന്വേഷണത്തിനു ശേഷം വിട്ടുകൊടുക്കുന്ന കാര്യം പരിഗണിക്കും. തൊടുപുഴയില്‍ നടന്ന സിറ്റിങില്‍ സിഡബ്ല്യുസി ചെയര്‍മാന്‍ പി ജി ഗോപാല കൃഷ്ണന്‍, അംഗങ്ങളായ സിസ്റ്റര്‍ മെല്‍വി, ജെസി, അഡ്വ. സണ്ണി തോമസ് പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day