|    Aug 17 Thu, 2017 11:02 pm
FLASH NEWS

ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ മാന്നാര്‍ സ്വദേശിക്ക് മോഹിനിയാട്ടത്തിന് അവസരം

Published : 8th August 2017 | Posted By: fsq

 

മാന്നാര്‍: ന്യൂസിലാന്‍ഡ് മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ആദ്യമായി ന്യസിലാന്‍ഡ് പാര്‍ലമെന്റില്‍ അനുമതി ലഭിച്ചപ്പോള്‍ മാന്നാര്‍ സ്വദേശിനി വിഷ്ണുപ്രിയയ്ക്കും സംഘത്തിനും മോഹിനിയാട്ടത്തിനും അവസരം. ആദ്യമായിട്ടാണ് ന്യൂസിലാന്‍ഡ് മലയാളിസമാജത്തിന് പാര്‍ലമെന്റ് ഹൗസില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വേദി ലഭ്യമാകുന്നത്.  കഴിഞ്ഞ ദിവസം വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ അവതരിപ്പിച്ചിരുന്നു. ഇതോടൊപ്പമാണ് മോഹിനിയാട്ടവും അരങ്ങേറിയത്. ന്യൂസിലാന്‍ഡ് റവന്യുമന്ത്രി ജൂഡിറ്റ് കോളിന്‍സ് ചടങ്ങില്‍ മുഖ്യഅതിഥിയായിരുന്നു.  ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉദ്യോഗസ്ഥനൊപ്പം കന്‍വന്‍ജിത്‌സിങ്ങ് ബക്ഷി എംപി ചടങ്ങില്‍ പങ്കെടുത്തു.   മാന്നാര്‍ കുട്ടമ്പേരൂര്‍ കൈമളേത്ത് വീട്ടില്‍ വിഷ്ണുപ്രിയ കഴിഞ്ഞ അഞ്ച് വര്‍ഷമായി ന്യൂസിലാന്‍ഡില്‍ വനംകാര്‍ഷിക മന്ത്രാലയത്തില്‍ കെമിക്കല്‍ അനലിസ്റ്റായി ജോലി ചെയ്തുവരികയാണ്.   ഭര്‍ത്താവ് ബിനു ഗോപിനാഥ് ഓക്‌ലാന്‍ഡിലെ ജനീവ ഫൈനാന്‍സിലെ ഉദ്യോഗസ്ഥനാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക