|    May 25 Fri, 2018 8:06 pm
FLASH NEWS
Home   >  Sports  >  Cricket  >  

ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ലൂക്ക് റോഞ്ചി വിരമിച്ചു

Published : 22nd June 2017 | Posted By: ev sports


വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലൂക്ക് റോഞ്ചി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 36 കാരനയ റോഞ്ചി ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ന്യൂസിലന്‍ഡിന് വേണ്ടി തിളങ്ങിയിരുന്നു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് അഭിമാന നിമിഷങ്ങളായി കാണുന്നു. ടീമിനൊപ്പം മികച്ച പല പരമ്പരകളും കളിക്കാന്‍ സാധിച്ചിട്ടുണ്ട്. അത് എന്നെ മറ്റുള്ളവര്‍ക്കിടയില്‍ ഓര്‍മിക്കപ്പെടും എന്നണ് കരുതുന്നതെന്നും റോഞ്ചി വിരമിക്കല്‍ തീരുമാനം അറിയിച്ചതിന് ശേഷം പ്രതികരിച്ചു.
ആസ്‌ത്രേലിയയില്‍ ജീവിച്ചു വളര്‍ന്ന റോഞ്ചി ആസ്‌ത്രേലിയന്‍ ഫസ്റ്റ് ക്ലാസ് ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. പിന്നീട് ജന്‍മനാടായ ന്യൂസിലന്‍ഡിലേക്കെത്തിയ റോഞ്ചി 2013ലെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് ന്യൂസിലന്‍ഡ് ടീമിലെത്തുന്നത്. 2014ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ അര്‍ധ സെഞ്ച്വറികള്‍ നേടിയതോടെയാണ് റോഞ്ചി ശ്രദ്ധിക്കപ്പെടുന്നത്. മികച്ച ബാറ്റിങ് പ്രകടനം കൊണ്ട് 2015 ലെ ഏകദിന ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് നിരയിലും റോഞ്ചി സ്ഥാനം പിടിച്ചു. ഇന്ത്യക്കെതിരെയാണ് റോഞ്ചി അവസാനമായി ടെസ്റ്റ് കളിച്ചത്. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ന്യൂസിലന്‍ഡ് നിരയിലും റോഞ്ചി കളിച്ചു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നീ ടീമുകള്‍ക്കൊപ്പവും റോഞ്ചി കളിച്ചിട്ടുണ്ട്.
ന്യൂസിലന്‍ഡിന് വേണ്ടി നാല് ടെസ്റ്റ് മല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള റോഞ്ചിയുടെ സമ്പാദ്യം 39.88 ശരാശരിയില്‍ 319 റണ്‍സാണ്. 85 ഏകദിനത്തില്‍ നിന്ന് 1397 റണ്‍സും 32 ട്വന്റിയില്‍ നിന്ന് 359 റണ്‍സും കിവീസിന് വേണ്ടി റോഞ്ചി നേടിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss