|    Nov 24 Fri, 2017 5:33 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ : കശ്യപിനും പ്രണോയിക്കും ജയം

Published : 2nd August 2017 | Posted By: fsq

 

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍ പ്രി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയിക്കും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ പി കശ്യപിനും മുന്നേറ്റം. ഇരുവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ അജയ് ജയറാം ആദ്യ റൗണ്ടില്‍തന്നെ തോറ്റ് പുറത്തായി.നാലാം സീഡ് താരമായ പ്രണോയ് ഇന്തോനീസ്യയുടെ ഷീസര്‍ ഹിരന്‍ റുസ്താവിറ്റോയെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്.  സ്‌കോര്‍ 21-14-21-16. 15ാം സീഡ് കശ്യപ് ഇന്തോനീസ്യയുടെ ഡിയോനിസസ് ഹയോം റുമ്പാക്കയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-5, 21-10. രണ്ടാം റൗണ്ടില്‍ പ്രണോയി ഫിര്‍മാന്‍ അബ്ദുല്‍ ഖോലിക്കിനെയും കശ്യപ് ഓസ്‌കാര്‍ ഗോയിനേയും നേരിടും. മറ്റ് ഇന്ത്യന്‍ താരങ്ങളായ സിറില്‍ വര്‍മ, പ്രതുല്‍ ജോഷി, സൗരവ് വര്‍മ എന്നിവരും ആദ്യ മല്‍സരത്തില്‍ വിജയം സ്വന്തമാക്കി. ഏഴാം സീഡ് താരം സൗരവ് ആസ്‌ത്രേലിയയുടെ നതാങ് ടാങ്കിനെ 21-17, 21-15 എന്ന സ്‌കോറിന് തോല്‍പ്പിച്ചപ്പോള്‍ 16ാം സീഡ് താരമായ സിറില്‍ ഇന്തോനീസ്യയുടെ റിയാന്റോ സുബാജയേയും മുട്ടുകുത്തിച്ചു. സ്‌കോര്‍ 21-13, 21-12. പ്രതുല്‍ 21-10, 21-13 എന്ന സ്‌കോറിന് ഡാക്‌സണ്‍ വോങിനേയും പരാജയപ്പെടുത്തി.അതേ സമയം സൂപ്പര്‍ താരം ജയറാമിന് അപ്രതീക്ഷിത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ചൈനയുടെ ചിയ ഹുങ് ലൂവാണ് ജയറാമിനെ തകര്‍ത്തത്. ആദ്യ സെറ്റില്‍ പൊരുതി നോക്കിയ ജയറാം രണ്ടാം സെറ്റില്‍ നാണംകെട്ട തോല്‍വിയും ഏറ്റുവാങ്ങി.  സ്‌കോര്‍ 19-21, 13-21. മറ്റ് ഇന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥ് താക്കൂര്‍, സച്ചിന്‍ റാവത്ത്, അരുണ്‍ കുമാര്‍ എന്നിവരും തോല്‍വിയോടെ പുറത്തായി. സചിനെ മലേസ്യന്‍ താരം ഗാപ്പ് ചിന്‍ ഗോ 12-21, 8-21 എന്ന സ്‌കോറിനും സിദ്ധാര്‍ത്ഥിനെ ഹോങ്കോങ് താരം ലീ ചെക്ക് യു 23-21, 21-14 എന്ന സ്‌കോറിനും വീഴ്ത്തി. അരുണ്‍ കുമാര്‍ 16-21, 12-21 എന്ന സ്‌കോറിന് ഇന്തോനീസ്യയുടെ വിക്കി ആംഗേയോടാണ് തോല്‍വി സമ്മതിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക