|    Aug 19 Sat, 2017 9:18 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ : കശ്യപും പ്രണോയിയും പ്രീ ക്വാര്‍ട്ടറില്‍

Published : 3rd August 2017 | Posted By: fsq

 

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍പ്രിയില്‍ പി കശ്യപ് പ്രീ ക്വാര്‍ട്ടറില്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യനായ കശ്യപ് ഹോപ് ഓസ്‌കാറിനെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 25 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ 21-9, 21-8 എന്ന സ്‌കോറിനാണ് കശ്യപ് വിജയം സ്വന്തമാക്കിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം സൗരവാണ് കശ്യപിന്റെ എതിരാളി.മറ്റൊരു ഇന്ത്യന്‍ താരമായ എച്ച് എസ് പ്രണോയിയും പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു. നാലാം സീഡ് താരമായ പ്രണോയ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്തോനീസ്യയുടെ ഫിര്‍മാന്‍ അബ്ദുല്‍ ഖോലിക്കിനെ തകര്‍ത്തത്. സ്‌കോര്‍ 23-21, 21-18. ഇന്ത്യയുടെ 17കാരനായ താരം  സിറില്‍ വര്‍മ ഇന്തോനീസ്യയുടെ സപുത്ര വിക്കി ആന്‍ഗയെ മുട്ടുകുത്തിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. സ്‌കോര്‍ 21-14, 21-16. അതേ സമയം ഇന്ത്യയുടെ ഡബിള്‍സ് ടീമിന് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോവേണ്ടി വന്നു. മിക്‌സിഡ് ഡബിള്‍സില്‍ പ്രജക്ത സാവന്ത് – യോഗേന്ദ്രന്‍ കൃഷ്ണന്‍ സഖ്യം ചൈനീസ് സഖ്യമായ ഫാന്‍ ക്വിയി – സുവാന്‍സുന്‍ ലിയു സഖ്യത്തോട് പരാജയപ്പെട്ടു. സ്‌കോര്‍ 13-21, 13-21.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക