|    Nov 24 Fri, 2017 6:20 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ന്യൂസിലന്‍ഡ് ഓപണ്‍ : പ്രണോയിയും സൗരവും ക്വാര്‍ട്ടറില്‍

Published : 4th August 2017 | Posted By: fsq

 

ഓക്‌ലന്‍ഡ്: ഇന്ത്യന്‍ സൂപ്പര്‍ താരം എച്ച് എസ് പ്രണോയിയും സൗരവ് വര്‍മയും ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ഹോങ്കോങിന്റെ വെയ് നാനെ മുട്ടുകുത്തിച്ചാണ് പ്രണോയ് ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. യു എസ് ഓപണ്‍ കിരീടം നേടിയ നാലാം സീഡ് താരമായ പ്രണോയ് 46 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് 10ാം സീഡ് താരമായ വെയ് നാനെ തകര്‍ത്തത്. സ്‌കോര്‍ 21-18, 21-19.അതേ സമയം ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ പി കശ്യപിനെ അട്ടിമറിച്ചാണ് സൗരവ് ക്വാര്‍ട്ടറില്‍ കടന്നത്. ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 21-18, 13-21, 21-16 എന്ന സ്‌കോറിനാണ് സൗരവിന്റെ ജയം. ക്വാര്‍ട്ടറില്‍ ഇസ്രായേലിന്റെ മിഷ സില്‍ബര്‍മാനാണ് സൗരവിന്റെ എതിരാളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക