|    Nov 20 Mon, 2017 1:27 pm
Home   >  Todays Paper  >  page 11  >  

ന്യൂസിലന്‍ഡ് ഓപണ്‍ : പ്രണോയി പുറത്ത്

Published : 5th August 2017 | Posted By: fsq

 

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടം അവസാനിച്ചു. ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരങ്ങളായ എച്ച് എസ് പ്രണോയിയും സൗരവ് വര്‍മയും  തോറ്റതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചത്. നാലാം സീഡ് താരമായ പ്രണോയ് ചൈനയുടെ 11ാം സീഡ് താരമായ യു സെയിന്‍ ലിന്നിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21-10, 20-22, 23-21.മറ്റൊരു ഇന്ത്യന്‍ താരമായ സൗരവ് വര്‍മ ഹോങ്കോങിന്റെ ചീക്ക് യി ലീയോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൗരവിന്റെ തോല്‍വി. സ്‌കോര്‍ 21-19, 21-16.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക