|    Dec 17 Mon, 2018 5:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ന്യൂസിലന്‍ഡ് എ- ഇന്ത്യ എ ടെസ്റ്റ് സമനിലയില്‍

Published : 20th November 2018 | Posted By: kasim kzm

ക്രൈസ്റ്റ്ചര്‍ച്ച്: ആസ്‌ത്രേലിയന്‍ പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ന്യൂസിലന്‍ഡ് എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് സമനില. മുരളി വിജയും(60) പൃഥ്വി ഷായും(50) ഹനുമ വിഹാരിയും(51 നോട്ടൗട്ട്) അര്‍ധസെഞ്ചുറികളുമായി തിളങ്ങിയപ്പോള്‍ മയാങ്ക് അഗര്‍വാള്‍ 42 റണ്‍സെടുത്തു. ഇവരെല്ലാം ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെ അംഗങ്ങളാണ്.
ഒന്നാം ഇന്നിങ്‌സിലും ഹനുമ വിഹാരി(86)യും പൃഥ്വി ഷാ(62)യും മികച്ച ബാറ്റിങ് പ്രകടനമാണ് നടത്തിയത്.
ആദ്യ ഇന്നിംഗ്‌സില്‍ നിരാശപ്പെടുത്തിയ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ രണ്ടാം ഇന്നിംഗ്‌സില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം ദിനം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു.
ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 467 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡ് എ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്തിരുന്നു.
മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് 23നാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss