|    Jul 27 Thu, 2017 6:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ന്യൂസിലന്‍ഡിന് നേരിയ മേല്‍ക്കൈ

Published : 17th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി മുംബൈക്കെതിരേ നടക്കുന്ന സന്നാഹ മല്‍സരത്തില്‍ ന്യൂസിലന്‍ഡിന് നേരിയ മുന്‍തൂക്കം.
ആദ്യദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സിന് ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. കിവീസ് ബാറ്റിങ് നിരയില്‍ ടോം ലാതം (55) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (50) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി തിളങ്ങി.മുംബൈക്ക് വേണ്ടി ബല്‍വിന്ദര്‍ സന്ധു രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 29 റണ്‍സെന്ന നിലയിലാണ്. ജയ് ബിസ്തയുടെ (0) വിക്കറ്റാണ് മുംബൈക്ക് ഇന്നലെ നഷ്ടമായത്. കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനാണ് വിക്കറ്റ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക