|    Oct 23 Mon, 2017 5:23 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ന്യൂസിലന്‍ഡിന് ജയം; പരമ്പര

Published : 30th November 2016 | Posted By: SMR

ഹാമിള്‍ട്ടന്‍: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയംയ 138 റണ്‍സിനാണ് ആധിഥേയരായ ന്യൂസിലന്‍ഡ് വിജയം സ്വന്തമാക്കിയത്. 369 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താന് 230 റണ്‍സെടുക്കാനേ ആയുള്ളൂ. നെയ്ല്‍ വാഗ്നര്‍ മൂന്ന് വിക്കറ്റു വീഴ്ത്തിയപ്പോള്‍ ടിം സൗത്തിയും മിച്ചല്‍ സാന്ററും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി കരുത്തുകാട്ടി.
ആധികാരിക വിജയമാണ് കിവീസ് സ്വന്തമാക്കിയത്. മല്‍സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ കിവീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 271 റണ്‍സിന് കിവീസിനെ കൂടാരം കയറ്റിയ പാകിസ്താന് ബാറ്റിങ്ങില്‍ പിഴച്ചു.ടിം സൗത്തി ആറു വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ പാകിസ്താന്റെ ഒന്നാം ഇന്നിങ്‌സ് 216 ല്‍ അവസാനിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ കിവീസ് റോസ് ടെയ്‌ലറിന്റെ സെഞ്ച്വറി കരുത്തില്‍ അഞ്ചിന് 313 എന്ന മാന്യമായ സ്‌കോര്‍ സ്വന്തമാക്കി പാകിസ്താന് 369 റണ്‍സ് വിജയലക്ഷ്യവും സമ്മാനിച്ചു. മികച്ച ഓപണിങ്ങ് കൂട്ടുകെട്ടു ലഭിച്ചിട്ടും മധ്യനിരയെ എറിഞ്ഞിട്ട് ന്യൂസിലന്‍ഡ് മല്‍സരത്തില്‍ വിജയം പിടിച്ചടക്കുകയായിരുന്നു.ഒന്നാം വിക്കറ്റില്‍ 131 റണ്‍സാണ് അസ്‌ലമും (91) ക്യാപ്റ്റന്‍ അസര്‍ അലിയും (58) ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. എന്നാല്‍ നാല് പാകിസ്താന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായത് ടീമിന്റെ വിജയമോഹത്തിന് തിരിച്ചടിയായി.
രണ്ട് ടെസ്റ്റ് പരമ്പര കീവീസ് 2-0 ന് സ്വന്തമാക്കി. മികച്ച പ്രകടനം പുറത്തെടുത്ത ടിം സൗത്തിയാണ് മാന്‍ ഓഫ് ദ മാച്ച്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക