|    Feb 25 Sun, 2018 3:16 am
Home   >  Todays Paper  >  page 11  >  

ന്യൂസിലന്‍ഡിനോട് ബംഗ്ലാദേശ് മുട്ടുമടക്കി

Published : 17th January 2017 | Posted By: fsq

 

വെല്ലിങ്ടണ്‍: റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടും ന്യൂസിലന്‍ഡിനോട്  ബംഗ്ലാദേശ് മുട്ടുമടക്കി. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് കിവീസ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ബംഗ്ലാദേശ് സമ്മാനിച്ച 217 റണ്‍സ് വിജയലക്ഷ്യം 39.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയരായ കിവീസ് മറികടന്നു. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി തിളങ്ങി നിന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസാണ്(104*) കിവീസ് ജയത്തിന് അടിത്തറപാകിയത്.വിജയ പ്രതീക്ഷയുടെ ഉയരങ്ങളില്‍ നിന്നാണ് ബംഗ്ലാ കടുവകള്‍ നിലം പതിച്ചത്. ഒന്നാമിന്നിങ്‌സില്‍ ലീഡ് നേടിയ ബംഗ്ലാദേശിനെ രണ്ടാമിന്നിങ്‌സില്‍ പൂട്ടികെട്ടിയ കിവീസ് ബൗളര്‍മാരാണ് സന്ദര്‍ശകരുടെ വിജയ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത്. അഞ്ചാം ദിനം മൂന്നിന് 66 എന്ന നിലയില്‍ ബാറ്റിങ്ങാരംഭിച്ച ബംഗ്ലാദേശിന് മികച്ച രീതിയില്‍ ബാറ്റ് ചെയ്ത വന്ന മൊമിനുള്‍ ഹഖിന്റെ(23) വിക്കറ്റാണ് ആദ്യം നഷ്ടമായത്. അധികം വൈകാതെ തന്നെ മുഷ്ഫിക്കര്‍ റഹീമും(13) പന്ത് തലക്ക് കൊണ്ട് ക്രീസ് വിട്ടപ്പോള്‍ ബംഗ്ലാദേശ് പതനം വേഗത്തിലായി. മധ്യനിരയില്‍ സാബിര്‍ റഹ്മാന്‍ (50) നടത്തിയ ഒറ്റയാള്‍ പ്രകടനത്തിന്റെ ബലത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ 160 റണ്‍സ് കണ്ടെത്തി. ഏഴ് ബംഗ്ലാദേശ് താരങ്ങളാണ് രണ്ടക്കം കാണാനാകാതെ മടങ്ങിയത്. കിവീസിന് വേണ്ടി ട്രന്റ് ബോള്‍ട്ട് മൂന്നും മിച്ചല്‍ സാന്റര്‍, നെയ്ല്‍ വാഗ്നര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. ഒന്നാം ഇന്നിങ്‌സില്‍ നേടിയ 56 റണ്‍സിന്റെ ലീഡിന്റെ പിന്‍ബലത്തില്‍ 217 എന്ന ഭേദപ്പെട്ട വിജയ ലക്ഷ്യവും ബംഗ്ലാദേശ് കിവീസിന് സമ്മാനിച്ചു. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്റ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും മൂന്നാ വിക്കറ്റിലൊത്തുചേര്‍ന്ന വില്യംസനും റോസ് ടെയ്‌ലറുമാണ് (60) ന്യൂസിലന്‍ഡിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ടോം ലാദമാണ് കളിയിലെ താരം. ജയത്തോടെ രണ്ട് മല്‍സര പരമ്പരയില്‍ 1-0 ന് കിവീസ് മുന്നിലെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss