|    Jan 22 Sun, 2017 7:56 pm
FLASH NEWS
Home   >  Sports  >  Cricket  >  

ന്യൂസിലന്‍ഡിനെതിരേ സിംബാബ്‌വെ തോല്‍വിയിലേക്ക്

Published : 31st July 2016 | Posted By: SMR

ബുലാവായോ: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്‌വെ കന ത്ത തോല്‍വിയിലേക്ക്. ഒന്നാമിന്നിങ്‌സില്‍ 412 റണ്‍സിന്റെ വന്‍ ലീഡ് വഴങ്ങിയ സിംബാബ്‌വെ രണ്ടാമിന്നിങ്‌സില്‍ പതറുകയാണ്. മൂന്നാംദിനം 18 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റിന് 104 റണ്‍സെന്ന നിലയിലാണ്. അഞ്ചു വിക്കറ്റ് മാ ത്രം കൈയിലിരിക്കെ കിവീ സിനൊപ്പമെത്താന്‍ അവര്‍ക്കു 307 റണ്‍സ് കൂടി വേണം.
നേരത്തേ മൂന്നു താരങ്ങള്‍ സെഞ്ച്വറിയോടെ കസറിയപ്പോള്‍ ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്‌സ് ആറു വിക്കറ്റിന് 576 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. റോസ് ടെയ്‌ലര്‍ (173*), ബി ജെ വാട്‌ലിങ് (107), ടോം ലാതം (105) എന്നിവരാണ് കിവീസിനുവേണ്ടി സെഞ്ച്വറി നേടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക