|    Mar 27 Mon, 2017 2:22 am
FLASH NEWS

ന്യൂയോര്‍ക്ക് ടൈംസിനെതിരേ റഷ്യയുടെ സൈബര്‍ ആക്രമണം

Published : 25th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനു നേരെ റഷ്യന്‍ ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതായി റിപോര്‍ട്ട്. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗമാണെന്നു കരുതുന്നതായും റിപോര്‍ട്ടര്‍മാരെയാണ് ലക്ഷ്യം വച്ചതെന്നും അസോഷ്യേറ്റഡ് പ്രസ് അറിയിച്ചു.
പത്രത്തിന്റെ എല്ലാ ശാഖകളിലും ആക്രമണം നടന്നിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹാക്കിങ് മോസ്‌കോ ബ്യൂറോയിലുള്‍പ്പെടെ ആഭ്യന്തര സംവിധാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ടൈംസ് വക്താവ് അറിയിച്ചു. മാസങ്ങള്‍ക്കു മുമ്പ് സിഎന്‍എന്നും ഇത്തരത്തിലുള്ള വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഹാക്കര്‍മാരുടെ ലക്ഷ്യമെന്തെന്നു വ്യക്തമല്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക