|    Sep 21 Fri, 2018 1:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ന്യൂയോര്‍ക്കില്‍ സിഖ് തലപ്പാവണിഞ്ഞ ആദ്യ വനിതാ പോലിസ് ഓഫിസര്‍

Published : 21st May 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സിഖ് തലപ്പാവണിഞ്ഞ ആദ്യ വനിതാ പോലിസ് ഓഫിസറായി ഗുര്‍സോച് കൗര്‍. മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയാണ് തന്റെ ലക്ഷ്യമെന്ന് കൗര്‍ പറയുന്നു. ന്യൂയോര്‍ക്ക് സിറ്റി പോലിസ് അക്കാദമിയില്‍ നിന്നാണ് ഗുര്‍സോച് കൗര്‍ ബിരുദം സ്വീകരിച്ചത്. ന്യൂയോര്‍ക്ക് പോലിസ് ഡിപാര്‍ട്ട്‌മെന്റില്‍ ഓക്‌സിലറി പോലിസ് ഓഫിസറായാണ് കൗര്‍ നിയമിതയായത്. സിഖ് തലപ്പാവണിഞ്ഞ ആദ്യ വനിതാ പോലിസ് ഓഫിസര്‍ക്ക് ന്യൂയോര്‍ക്കിലെ സിഖ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ആശംസകള്‍ നേര്‍ന്നു. കൗറിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നതായി അസോസിയേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss