|    May 25 Thu, 2017 8:54 am

ന്യൂയോര്‍ക്കില്‍ വാഹനാപകടം: മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

Published : 9th July 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ചന്ദന്‍ ഗവായ്(38), മാതാപിതാക്കളായ അര്‍ച്ചന ഗവായ് (60), കമല്‍നയന്‍ ഗവായ് (74) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ചന്ദന്‍ ഗവായിയുടെ ഭാര്യയെയും 11 മാസം പ്രായമുള്ള കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവറായ ഗസ്റ്റാവ് ഗെയര്‍ മദ്യപിച്ചു വാഹനമോടിച്ചതാണ് അപകടത്തിനു കാരണമായതെന്ന് പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day