|    Nov 24 Fri, 2017 5:44 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ന്യൂയോര്‍ക്കില്‍ രണ്ടു ടണ്‍ ആനക്കൊമ്പ് നശിപ്പിച്ചു

Published : 5th August 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്കില്‍ രണ്ടു ടണ്ണോളം ആനക്കൊമ്പ് ശില്‍പങ്ങള്‍ നശിപ്പിച്ചു. ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ പാറ പൊടിക്കുന്ന യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവ നശിപ്പിച്ചത്.  45 ലക്ഷം ഡോളര്‍ വിലവരുന്ന ആനക്കൊമ്പ് ഉരുപ്പടികളാണ് നശിപ്പിച്ചത്. ഇവയ്ക്കായി 100ഓളം ആനകളെ വേട്ടക്കാര്‍ കൊലപ്പെടുത്തിയതായി വന്യജീവി സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് സംസ്ഥാനത്തുനിന്ന് പിടികൂടിയതാണിവ. ആനകളെ കൊല്ലുന്നതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. യുഎസിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ആനക്കൊമ്പ് ശില്‍പങ്ങളുടെ വില്‍പന നിബന്ധനകള്‍ക്കു വിധേയമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ന്യൂയോര്‍ക്കില്‍ ഇവയുടെ വില്‍പന പൂര്‍ണമായി നിരോധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക