|    May 23 Tue, 2017 6:27 pm
FLASH NEWS

ന്യൂയോര്‍ക്കില്‍ ഇമാമും സഹപ്രവര്‍ത്തകനും കൊല്ലപ്പെട്ടു

Published : 15th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലുള്ള പള്ളിയിലെ ബംഗ്ലാദേശി ഇമാമും സഹപ്രവര്‍ത്തകനും വെടിയേറ്റുമരിച്ചു. മൗലാന അകോന്‍ജി(55), താര ഉദ്ദീന്‍(64) എന്നിവരാണു കൊല്ലപ്പെട്ടത്. പള്ളിയിലെ പ്രാര്‍ഥനയ്ക്കു ശേഷം തെരുവിലൂടെ നടക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ടോടെയാണ് ഇവര്‍ക്കു വെടിയേറ്റത്.
ഓസോണ്‍ പാര്‍ക്കിനു സമീപം ഇരുണ്ട വസ്ത്രധാരിയായ ഒരാള്‍ പിറകിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. വെടിയേറ്റ ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജമൈക്ക ആശുപത്രിയിലായിരുന്നു അന്ത്യം. വെടിയുതിര്‍ത്തയാള്‍ക്കു പുറമെ മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി ന്യൂയോര്‍ക്ക് പോലിസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ഹെന്റി സോത്‌നെര്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പിതാവിന് ആരുമായും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് മകള്‍ നയ്മ അകോന്‍ജി പറഞ്ഞു. സംഭവസമയം, അകോന്‍ജിയുടെ പക്കല്‍ 1000 ഡോളറുണ്ടായിരുന്നെങ്കിലും ഇത് അപഹരിക്കപ്പെട്ടിട്ടില്ല.
വംശീയ വിരുദ്ധതയാണ് വെടിവയ്പിനു പിന്നിലെന്ന് പള്ളിയിലെ ബംഗ്ലാദേശി മുസ്‌ലിം അഭിപ്രായപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ചും നീതിയാവശ്യപ്പെട്ടും 100 ഓളം പേര്‍ തെരുവില്‍ റാലി നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day