|    Apr 24 Tue, 2018 11:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ന്യൂനമര്‍ദ്ദം: അടുത്ത രണ്ടുദിവസം കനത്ത മഴയ്ക്കു സാധ്യത

Published : 18th May 2016 | Posted By: SMR

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടിട്ടുണ്ടെന്നും തല്‍ഫലമായി തമിഴ്‌നാട് അടക്കമുള്ള തെക്കന്‍ സംസ്ഥാന തീരങ്ങളില്‍ അടുത്ത രണ്ടുദിവസം കനത്ത മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തമിഴ്‌നാടിന്റെ വടക്ക് പ്രദേശത്തും പുതുച്ചേരി, ആന്ധ്രപ്രദേശിന്റെ തെക്കുഭാഗം, കര്‍ണാടക, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികളോടു കടലില്‍ പോവരുതെന്നു മുന്നറിയിപ്പുനല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ചില സംസ്ഥാനങ്ങളില്‍ മികച്ച മഴ ലഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss