|    Nov 19 Mon, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ന്യൂനമര്‍ദത്തിന് സാധ്യത: മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published : 5th November 2018 | Posted By: kasim kzm

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തു നാളെ ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ന്യൂനമര്‍ദം ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി ശ്രീലങ്ക കോമോറിന്‍ (കന്യാകുമാരിയുടെ ഭാഗത്തെ കടല്‍) മേഖലയിലൂടെ നീങ്ങാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പില്‍ പറയുന്നു.
കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്ററും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്ററും വരെ ആവാന്‍ സാധ്യതയുണ്ട്. തെക്കു പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ചൊവ്വ, ബുധന്‍ ദിവസങ്ങളിലും കോമോറിന്‍ മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമോ, അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്.
മല്‍സ്യത്തൊഴിലാളികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കു പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോമോറിന്‍ മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും മല്‍സ്യബന്ധനത്തിനു പോവരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.
ഈ മേഖലയില്‍ മത്സ്യബന്ധനത്തിനു പോയവര്‍ ചൊവ്വാഴ്ചയ്ക്ക് മുമ്പായി തിരിച്ചെത്തണമെന്നും നിര്‍ദേശമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss