|    Jan 21 Sat, 2017 1:43 am
FLASH NEWS

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രമാക്കിയതെന്തിനെന്ന് ഹൈക്കോടതി

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് നിര്‍ബന്ധിക്കുന്നതെന്തിനാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതുസംബന്ധിച്ചുള്ള പ്രതികരണം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിലെ നസിമുദ്ദീന്‍ എജ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ജി രോഹിണി ജസ്റ്റിസ് സംഗീത ധിംഗ്ര സേഹ്ഗള്‍ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന്റെ പ്രതികരണം തേടിയത്. ന്യൂനപക്ഷ സമുദായങ്ങളിലെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള നിരവധി വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ സൗകര്യം ലഭ്യമല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗത്തിനുള്ള സ്‌കോളര്‍ഷിപ്പിനപേക്ഷിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത് സുപ്രിംകോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ ലംഘനമാണെന്നും ഹരജിയില്‍ ഉന്നയിച്ചിരുന്നു. ഇത് സുപ്രിംകോടതി മുമ്പ് തടഞ്ഞ വിഷയമായതിനാല്‍ അതില്‍ ഇടപെടുന്നില്ലെന്നു കോടതി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക