|    Jul 22 Sat, 2017 10:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ആറരലക്ഷം കുട്ടികള്‍ക്ക് അപേക്ഷിക്കാനായില്ല

Published : 1st October 2016 | Posted By: SMR

കാളികാവ്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് ആറരലക്ഷം കുട്ടികള്‍ക്ക് അപേക്ഷ നല്‍കാനായില്ല. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഇന്നലെ അവസാനിച്ചു. എട്ടുലക്ഷം കുട്ടികളാണു സംസ്ഥാനത്ത് അര്‍ഹരായവര്‍. ഇതില്‍ ഒന്നരലക്ഷം കുട്ടികള്‍ക്കാണ് ഇന്നലെ വരെ അപേക്ഷിക്കാനായത്. മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി വിഭാഗങ്ങളിലെ ഒരുലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കാണ് അപേക്ഷിക്കാനര്‍ഹത.
നേരത്തെ അതത് സ്‌കൂളുകള്‍ വഴി നല്‍കിയിരുന്ന അപേക്ഷ ഓണ്‍ലൈന്‍ വഴി കുട്ടികള്‍ നേരിട്ടു നല്‍കണമെന്ന നിര്‍ദേശമാണു പ്രയാസമുണ്ടാക്കിയത്. ഇതിനായി അക്ഷയ സെന്ററുകലെ സമീപിച്ചെങ്കിലും വെബ്‌സൈറ്റ് ലഭ്യമാവാത്തതാണ് അപേക്ഷിക്കാന്‍ കഴിയാതെപോയത്. യഥാസമയം സര്‍ക്കാരില്‍ നിന്നു നിര്‍ദേശം ലഭിക്കുന്നതിനും കാലതാമസം നേരിട്ടു.
സാങ്കേതികതകരാര്‍ കണക്കിലെടുത്ത് ഒരുമാസംകൂടി അവധി നീട്ടിയെങ്കിലും അത് ഇന്നലെ അവസാനിച്ചു. സൈറ്റ് ലഭ്യമായാല്‍ത്തന്നെ ഒട്ടേറെ സ്‌കൂളുകളുടെ വിവരങ്ങളും ലഭ്യമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച കുട്ടികളും അപേക്ഷ പുതുക്കിനല്‍കണമെന്നാണ് നിര്‍ദേശം.
നിശ്ചിത സൈറ്റ് ലഭ്യമല്ലാത്തതും സൈറ്റിലെ തെറ്റായ വിവരങ്ങളും അപേക്ഷകരെ വലച്ചു. കഴിഞ്ഞവര്‍ഷം ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ അപേക്ഷ ഐടി @ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് എന്ന സൈറ്റിലും ഒമ്പത്, 10 ക്ലാസുകളിലെ അപേക്ഷ നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലുമാണ് അപേക്ഷിച്ചിരുന്നത്.
എന്നാല്‍ ഈവര്‍ഷം മുഴുവന്‍ അപേക്ഷ എന്‍എസ്പി വഴി മാത്രമേ അപേക്ഷിക്കാവൂ എന്നാണു നിര്‍ദേശിച്ചത്.
ഇതാണ് സൈറ്റ് ലഭ്യമാവാതിരിക്കാനും തെറ്റുകള്‍ക്കും കാരണമായത്. ഒട്ടേറെ പരാതി ഇക്കാര്യത്തിലുയര്‍ന്നിട്ടും അധികൃതര്‍ അലംഭാവം കാണിച്ചു എന്നാണു പരാതി.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും അരോപണമുയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക