|    Sep 22 Fri, 2017 9:51 am

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ:് നിബന്ധനകള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Published : 10th August 2016 | Posted By: SMR

പെരിന്തല്‍മണ്ണ: കേന്ദ്ര സര്‍ക്ക ാര്‍ വര്‍ഷങ്ങളായി ഒന്ന് മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് നല്‍കി വരുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഈ പ്രാവശ്യം അപേക്ഷിക്കുന്നതിനു വേണ്ടിയും പുതുക്കുന്നതിനു വേണ്ടിയും പുറപ്പെടുവിച്ച പുതിയ നിബന്ധനകള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കു ം പ്രയാസമുണ്ടാക്കുന്നു. മുന്‍പ് നിര്‍ദ്ദിഷ്ട അപേക്ഷ ഫോറത്തില്‍ വിദ്യാര്‍ഥിയുടേയും മാ ര്‍ക്കിന്റെയും വിശദ വിവരങ്ങ ള്‍ പൂരിപ്പിച്ചതിനു ശേഷം അതേ ഫോറത്തില്‍ തന്നെ വരുമാനവും സമുദായവും രക്ഷിതാവ് സാക്ഷ്യപ്പെടുത്തി അതാത് വിദ്യാലയങ്ങളില്‍ അപേക്ഷകള്‍ സൂക്ഷിക്കുകയായിരുന്നു. പിന്നീട് വെബ്‌സൈറ്റിലുള്ള നിശ്ചിത അപേക്ഷ ഫോറത്തില്‍ ഡാറ്റകള്‍ എന്‍ട്രി ചെയ്യുകയായിരുന്നു.
എന്നാല്‍ ഈ പ്രാവശ്യം ഒ ന്‍പതോളം രേഖകള്‍ ആവശ്യപ്പെടുകയും ഡ ാറ്റ എന്‍ട്രിയുടെ കൂടെ ഒന്‍പത് രേഖകള്‍ സ്‌കാന്‍ ചെയ്യണം എന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇതിനു പുറമെ മുന്‍പ് 1000 രൂപ സ്‌കോളര്‍ഷിപ്പ് കിട്ടിയിരുന്ന കുട്ടികളും ഇതേ നിബന്ധനകള്‍ മുഖേന മാത്രമേ അപേക്ഷ നല്‍കാവു എന്നു പറഞ്ഞിരിക്കുന്നു. സ്‌കൂളുകളി ല്‍ അപേക്ഷിക്കാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഇനി അപേക്ഷ നല്‍കാന്‍ അക്ഷയ സെന്ററുകളേയോ നെറ്റ് കഫെകളേയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക ഇല്ലാതാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വമാണ് ഇത്തരം നിബന്ധനകള്‍ അടിച്ചേല്‍പിക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. പ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക