|    Jun 25 Mon, 2018 2:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ന്യൂനപക്ഷ സര്‍വകലാശാലകള്‍ക്ക് സമിതിയായി

Published : 9th January 2017 | Posted By: fsq

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് സര്‍വകലാശാലകളും മുഖ്യാധാരാ വിദ്യാഭ്യാസം നല്‍കുന്ന മദ്‌റസകളും സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടു സമിതികള്‍ക്ക് രൂപം നല്‍കി. മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പാണ് സര്‍ക്കാര്‍ പ്രഖ്യാപനം. സര്‍വകലാശാലകള്‍ക്കു വേണ്ടി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അഫ്‌സല്‍ അമാനുല്ല കണ്‍വീനറായി പത്തംഗ സമിതിയാണ് രൂപീകരിച്ചത്. അടുത്ത രണ്ടുമാസത്തിനകം സമിതി ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനു കീഴിലുള്ള മൗലാനാ ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അലിഗഡ് മുസ്‌ലിം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. തലത് അഹ്മദ്, മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇഖ്ബാല്‍ ഹസ്‌നൈന്‍, മുന്‍ എംപി ശാഹിദ് സിദ്ദീഖി, ബാംകര്‍ ഉദയിന്‍ ബോസ്, ഫിറോസ് ബഖ്ത് അഹ്മദ്, ഖമര്‍ ആഖ, കുല്‍സൂം നൂര്‍ സൈഫുള്ള എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. മദ്‌റസകള്‍ക്ക് വേണ്ടിയുള്ള ഏഴംഗ സമിതിയുടെ കണ്‍വീനര്‍ സെയ്ദ് ബാബര്‍ അഷ്‌റഫ് ആണ്. സര്‍വകാലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും അവയുടെ പ്രവര്‍ത്തന രീതിയും മറ്റുമുള്ള കാര്യങ്ങളാണ് സമിതിയുടെ പരിഗണനയിലുള്ളത്. ഓരോ സര്‍വകലാശാലയ്ക്കും 100 ഏക്കര്‍ സ്ഥലമാണ് വേണ്ടത്. അതില്‍ ആയുര്‍വേദം, യുനാനി, മെഡിക്കല്‍ കോളജുകള്‍, നൈപുണ്യ പരിശീലന കേന്ദ്രം, റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയാണ് സ്ഥാപിക്കുന്നത്. ഹരിയാന, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ഇതിനകം സര്‍വകലാശാല സ്ഥാപിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss