|    Nov 21 Tue, 2017 3:44 pm
FLASH NEWS
Home   >  Kerala   >  

ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മുസ് ലിം സംഘടനകളുടെ രാജ്ഭവന്‍ ധര്‍ണ 19ന്

Published : 17th July 2017 | Posted By: G.A.G

Representational image

തിരുവനന്തപുരം:  ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ന്യൂനപക്ഷ വേട്ടയിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ആര്‍എസ്എസ് ഭീകരത തടയുക, മതേതര ഇന്ത്യയെ സംരക്ഷിക്കുക എന്ന പ്രമേയത്തില്‍ മുസ്്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തും. 19ന് രാവിലെ 11ന് നടക്കുന്ന ധര്‍ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കായിക്കര ബാബു അധ്യക്ഷത വഹിക്കും. സിപിഎം സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍, മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, ജി ശങ്കര്‍, ഭാസുരേന്ദ്ര ബാബു, ബീമാപള്ളി റഷീദ്, കരമന അഷ്‌റഫ് മൗലവി, ഹസന്‍ ബസ്വരി മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, എസ് നിസാര്‍, വിഴിഞ്ഞം സഈദ് മൗലവി, സൈഫുദ്ദീന്‍ ഹാജി, വള്ളക്കടവ് നസീര്‍, കരമന ബയാര്‍, എ ഇബ്രാഹിം കുട്ടി, ആല്‍ഫ അബ്ദുല്‍ ഖാദര്‍ ഹാജി, ഡോ. എ നിസാറുദ്ദീന്‍, അഡ്വ. പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, പാച്ചിറ സലാഹുദ്ദീന്‍, എ എല്‍ എം കാസിം, അഹമ്മദ് തുടങ്ങി മതപണ്ഡിതര്‍, സംഘടന നേതാക്കള്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക