|    Aug 18 Sat, 2018 5:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ന്യൂനപക്ഷ വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്കായി എല്ലാ ജില്ലയിലും പ്രീമാരിറ്റല്‍ കൗണ്‍സലിങ് സെന്റര്‍

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്കായി സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും വിവാഹ പൂര്‍വ കൗണ്‍സലിങ് ആരംഭിക്കുന്നു. വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍, വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഏറിവരുന്ന മറ്റു പ്രശ്‌നങ്ങള്‍ എന്നിവയുടെ വര്‍ധന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് വിവാഹ പൂര്‍വ കൗണ്‍സലിങ് സെന്ററുകള്‍ തുടങ്ങുന്നതെന്ന് ഡയറക്ടര്‍ ഡോ. മൊയ്തീന്‍കുട്ടി എ ബി വ്യക്തമാക്കി.
വിവാഹ സങ്കല്‍പങ്ങള്‍, കുടുംബസംവിധാനം, കുടുംബ ബന്ധങ്ങള്‍, അവയുടെ സാമൂഹിക-സാംസ്‌കാരിക, ധാര്‍മിക, വ്യക്തിപര വശങ്ങള്‍, വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍, ആരോഗ്യ പരിപാലനം ലൈംഗികത-ധാരണപ്പിശകുകള്‍, കുടുംബ പരിചരണം, ഫാമിലി പ്ലാനിങ്, ബജറ്റിങ്, വിവാഹ ശേഷമുളള കരിയര്‍, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, കോണ്‍ഫഌക്ക്റ്റ് റസല്യൂഷന്‍, ആശയ വിനിമയ മാതൃകകള്‍, മാധ്യമങ്ങളുടെയും കണ്‍സ്യൂമറിസത്തിന്റെയും സ്വാധീനം, ജീവിതം തുടങ്ങുമ്പോള്‍, ഗര്‍ഭധാരണം, പാരന്റിങ് എന്നിങ്ങനെ വിവിധ വിഷയ സ്പര്‍ശിയായ മൊഡ്യൂളുകള്‍ തയ്യാറായിക്കഴിഞ്ഞു.
കൗണ്‍സലിങ് സെന്റര്‍ ആരംഭിക്കുന്നതിനായി പത്രമാധ്യമങ്ങളിലൂടെ അറിയിപ്പു നല്‍കുകയും ഓണ്‍ലൈനായും ബൈ പോസ്റ്റായും അപേക്ഷ സ്വീകരിക്കുകയും ചെയ്തു. 300ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നുമാണു കൂടുതല്‍ അപേക്ഷകര്‍ ഉണ്ടായിരുന്നത്. അതില്‍ യൂനിവേഴ്‌സിറ്റി, സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു, ഇന്റര്‍വ്യൂ നടത്തി ഫാക്കല്‍റ്റികളെ തിരഞ്ഞെടുത്തു.
സൈക്കോളജി, എംഎസ്ഡബ്ല്യൂ, സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പ്രീമാരിറ്റല്‍ കൗണ്‍സലിങ് രംഗത്ത് ദീര്‍ഘകാല പരിചയമുള്ളവരെയും ഉള്‍പ്പെടുത്തി ഫാക്കല്‍റ്റി ലിസ്റ്റ് തയ്യാറാക്കി. ഹെല്‍ത്ത് സയന്‍സ്, നിയമം എന്നീ മേഖലകളിലെ വിദഗ്ധരുടെ പാനലും തയ്യാറാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss