|    Jan 23 Mon, 2017 10:32 pm

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും

Published : 28th February 2016 | Posted By: SMR

കാസര്‍കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ചെയര്‍മാന്‍ യഹ്‌യ തളങ്കര പതാക ഉയര്‍ത്തും. രണ്ടരയ്ക്ക് സമ്മേളനം കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ ജി സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ടി ഇ അബ്ദുല്ല, എ എ ജലീല്‍, എസ് എ എം ബഷീര്‍, ഹനീഫ ഹാജി പൈവളിഗെ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ പി മുഹമ്മദലി ഹാജി കോഴിക്കോട്, മൂസ ബി ചെര്‍ക്കള സയ്യിദ് അതാഉള്ള, ബി എസ് ഇബ്രാഹിം സംബന്ധിക്കും. മൂന്നരയ്ക്ക് വിദ്യാഭ്യാസ സെമിനാര്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക മൈനോറിറ്റി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് ബാനു മുഖ്യാതിഥിയായിരിക്കും. കണ്ണൂര്‍ യുനിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് അംഗം ഡോ. നൂറുല്‍ അമീന്‍ ക്ലാസെടുക്കും. എം  എ ഖാസിം മൂസ്‌ല്യാര്‍, എ കെ എം അഷ്‌റഫ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഡോ. മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് നദ്‌വി ചേരൂര്‍, എന്‍ എ അബൂബക്കര്‍ ഹാജി, പ്രഫ. പി എം മഹമൂദ്, കെ ഇ എ ബക്കര്‍, അബ്ദുര്‍ റസാഖ് തായ്‌ലക്കണ്ടി സംബന്ധിക്കും.
വൈകീട്ട് നാലരയ്ക്ക് മഹല്ല് സംഗമം സംസ്ഥാന  മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. യു എം അബ്ദുര്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിക്കും. കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി വി സൈനുദ്ദീന്‍ ക്ലാസെടുക്കും. എല്‍ എ മഹമൂദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, പി എ അഷറഫലി, കല്ലട്ര മാഹിന്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, നാസര്‍ ചെറുകര, ഹാരിസ് ചേരൂര്‍, ഡോ. കെ അബൂബക്കര്‍, സി പി അബ്ദുല്ല കോഴിക്കോട്, അബ്ബാസ് കല്ലട്ര സംബന്ധിക്കും. നാളെ രാവിലെ പത്തിന് സംസ്ഥാന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.  ന്യുനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അര്‍ജുന്‍ സിങ് അവാര്‍ഡ് ജേതാവ് ഡോ. സി പി ബാവ ഹാജിയെ നടുക്കണ്ടി അബൂബക്കര്‍ പരിചയപ്പെടുത്തും. സുബൈര്‍ നെല്ലിക്കാപറമ്പ് രചിച്ച പുസ്തക പ്രകാശനവും നടക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, കര്‍ണാടക ഉര്‍ദു സാഹിത്യ അക്കാദമി പ്രസിഡന്റ് ഫൗസിയ ചൗധരി, ഡോ. കെ എ മുനീര്‍, ബാവ ഹാജി, പി എം ഇബ്രാഹിം ഹാജി, കേശവ പ്രസാദ് നാണിഹിത്തിലു, വൈ എം അബ്ദുല്ലക്കുഞ്ഞി, ലത്തീഫ് ഉപ്പള ഗേറ്റ്, ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂര്‍ സംബന്ധിക്കും. സിഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം മുന്‍ ചീഫ് വിപ്പ് കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക