|    May 24 Wed, 2017 9:35 am
FLASH NEWS

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം ഇന്നുമുതല്‍

Published : 28th February 2016 | Posted By: SMR

കോഴിക്കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. 1.30ന് യഹിയ തളങ്കര പതാക ഉയര്‍ത്തും. വിദ്യാഭ്യാസ സെമിനാര്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിസി ഡോ. ഖാദര്‍ മാങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങില്‍ ചെര്‍ക്കുളം അബ്ദുല്ലയും സെമിനാറില്‍ എം സി ഖമറുദ്ദീനും മഹല്ല് സംഗമത്തില്‍ യു എം അബ്ദുറഹിമാന്‍ മൗലവിയും അധ്യക്ഷത വഹിക്കും. മഹല്ല് സംഗമം അഡ്വ. എം വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ. നൂറുല്‍ അമീന്‍, അഡ്വ. പി വി സൈനുദ്ദീന്‍ ക്ലാസെടുക്കും. സംസ്ഥാന പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ 9ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day