|    Nov 17 Sat, 2018 6:40 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ന്യൂനപക്ഷ പ്രീമെട്രിക് കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പ്

Published : 9th August 2018 | Posted By: kasim kzm

പൊതുവിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള 2018-19 അധ്യയന വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷത്തില്‍ താഴെയുള്ളവരുടെ മക്കള്‍ക്ക് ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം. 2018-19 വര്‍ഷത്തേക്ക് കേരളത്തിലെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി 192789 സ്‌കോളര്‍ഷിപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. മിനിമം സ്‌കോളര്‍ഷിപ്പ് തുക 1000 രൂപയാണ്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് തൊട്ടു മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പാടുള്ളൂ. അപേക്ഷകരായ കുട്ടികള്‍ക്ക് ആധാര്‍ കൂട്ടിച്ചേര്‍ത്ത് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി സപ്തംബര്‍ 30 ആണ്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 9, 10 ക്ലാസുകളിലെ അംഗവൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. 40 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് വൈകല്യത്തിന്റെ പ്രത്യേകത പരിഗണിച്ച് ഉയര്‍ന്ന സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കും. ഈ ഇനത്തില്‍ 1307 പുതിയ സ്‌കോളര്‍ഷിപ്പുകളാണ് ഓരോ വര്‍ഷവും കേരളത്തിന് അനുവദിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സപ്തംബര്‍ 30 ആണ്. 2017 നവംബറില്‍ എസ്‌സിഇആര്‍ടി നടത്തിയ നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് യോഗ്യതാ പരീക്ഷ വിജയിച്ച കുട്ടികള്‍ക്കും ഇപ്പോള്‍ നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2018-19 വര്‍ഷത്തേക്ക് 3473 കുട്ടികളെയാണ് നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിനായി പുതുതായി തിരഞ്ഞെടുത്തിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അര്‍ഹരായ കുട്ടികളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018-19 വര്‍ഷം പുതുതായി നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികളും (9ാം ക്ലാസ്) 2015-16, 2016-17, 2017-18 എന്നീ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവരും (12,11,10 ക്ലാസുകളിലെ കുട്ടികള്‍) ആയ എല്ലാ വിദ്യാര്‍ഥികളും നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍വഴി ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓഫ്‌ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതല്ല. 2017-18 വര്‍ഷം മുതല്‍ നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ നിരക്കില്‍ ആകെ 48,000 രൂപ 9,10,11,12 എന്ന ക്ലാസുകളില്‍ ലഭിക്കുന്നതാണ്. നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികള്‍ ന്യൂനപക്ഷ പ്രീമെട്രിക് ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ പാടുള്ളതല്ല. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496304015, 0471-2580583.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss