|    Sep 19 Tue, 2017 8:57 pm
FLASH NEWS

ന്യൂനപക്ഷ പീഡനം : വേഷം നോക്കി മനുഷ്യനെ കൊല്ലാന്‍ ശ്രമിക്കുന്നത് ഫാഷിസമെന്ന്

Published : 15th July 2017 | Posted By: fsq

 

പത്തനംതിട്ട: വേഷം നോക്കി മനുഷ്യനെ കൊല്ലാന്‍ ശ്രമിക്കുന്നത് ഫാസിഷം ശക്്തി പ്രാപിക്കുന്നതിന്റെ തെളിവാണെന്ന് ആന്റോ ആന്റണി എംപി. ദലിത്, ന്യൂനപക്ഷ പീഡനത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ രാജ്യത്ത് വര്‍ധിക്കുന്ന ദലിത്, ന്യൂനപക്ഷ പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ അനിവാര്യമാണ്. ജനസംഖ്യയുടെ 34 ശതമാനത്തിന്റെ മാത്രം പിന്തുണയുള്ള പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നത്. ഭൂരിഭാഗവും പ്രതിപക്ഷത്താണ്. മതത്തിന്റെയും ഗോമാതാവിന്റെയും പേരില്‍ ജനത്തെ വേര്‍തിരിച്ചു കാണാന്‍ ഇന്ത്യ ഒരിക്കലും അനുവദിക്കില്ലെന്നും ആന്റോ ആന്റണി പറഞ്ഞു. ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം തെക്കേത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി, സിപിഐ ജില്ലാ അസി. സെക്രട്ടറി എം വി വിദ്യാധരന്‍, നഗരസഭ മുന്‍ അധ്യക്ഷന്‍ ടി സക്കീര്‍ ഹുസൈന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദീന്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എസ് നിസാര്‍, ലോയേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. എം എ റഹ്്മാന്‍, അഫ്‌സല്‍ ആനപ്പാറ, എന്‍ എ നൈസാം, എ സഗീര്‍, ഹാജി മീരാസാഹിബ് ജാസ്മിന്‍, രാജന്‍ റാവുത്തര്‍ കുമ്മണ്ണൂര്‍, ഹബീബ് റഹ്്മാന്‍ പന്തളം, സാദിഖ് കുമ്മണ്ണൂര്‍, യാസീന്‍ റാവുത്തര്‍, നിഷാദ് ആലപ്പാട്ട്, നഹാസ് പത്തനംതിട്ട, അബ്ദുല്‍ ജലീല്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക