|    Jul 18 Wed, 2018 2:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ന്യൂനപക്ഷ നേതാവ് ലഫീഖുല്‍ ഇസ്ലാം കൊല്ലപ്പെട്ടു

Published : 3rd August 2017 | Posted By: fsq

 

ഗുവാഹത്തി: അസമിലെ ആള്‍ ബോഡോലാന്‍ഡ് ന്യൂനപക്ഷ വിദ്യാര്‍ഥി യൂനിയന്‍ (എബിഎംഎസ്‌യു) പ്രസിഡന്റും ന്യൂനപക്ഷ സമുദായ നേതാവുമായ ലഫീഖുല്‍ ഇസ്്‌ലാം അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. തിത്താഗുരി ടൗണിലെ ഹാര്‍ഡ്്‌വെയര്‍ കടയുടെ ഉള്ളില്‍വച്ചാണ് അക്രമികള്‍ ലഫീഖിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ലഫീഖിന്റെ പരിചിതര്‍ തന്നെയാണ് കൊലചെയ്തതെന്ന് പോലിസ് സംശയിക്കുന്നു. ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചുവന്ന രണ്ടുപേരാണ് കൃത്യം നടത്തിയത്. തോക്കുധാരികളായ ഇവര്‍ വെടിവച്ച് ഉടന്‍ സ്ഥലംവിടുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss