|    Nov 24 Fri, 2017 5:40 am
FLASH NEWS

ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരേ പ്രതിഷേധ ധര്‍ണയും പ്രധാനമന്ത്രിക്ക് കത്തയക്കലും

Published : 6th August 2017 | Posted By: fsq

 

ആലുവ: മഹല്ല് ജമാഅത്ത് കൗണ്‍സില്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും പൗരാവകാശ ലംഘനങ്ങള്‍ക്കുമെതിരേ പ്രതിഷേധ ധര്‍ണയും പ്രധാനമന്ത്രിക്ക് കത്തയക്കലും ആലുവ ഹെഡ് പോസ്‌റ്റോഫിസിനു മുന്നില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗോ സംരക്ഷണത്തിന്റെയും ബീഫിന്റെയും പേരില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും ക്രൂരമായ കൊലപാതകങ്ങള്‍ക്കും പൗരാവകാശ ലംഘനങ്ങള്‍ക്കും ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ഗൂഢ പദ്ധതിക്കെതിരെയും ജനാധിപത്യരീതിയില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവേണ്ടതാണെന്ന് എംഎല്‍എ പറഞ്ഞു. മഹല്ല് ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ എ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മഹല്ല് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ എ കരീം മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധ കത്ത് മുന്‍ എംഎല്‍എ എ എം യൂസഫ് പോസ്റ്റു ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ബഷീര്‍ വഹബി അടിമാലി, മഹല്ല് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.ടി കെ ഹസ്സന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് പുഴക്കര, മൈനോരിറ്റി ഫൈനാന്‍സ് ഡവലപ്‌മെന്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ ബി അലിയാര്‍, ഡോ.കെ എസ് സവാദ്(സംസ്ഥാന കോ-ഓഡിനേറ്റര്‍, സിയാദ് ചെമ്പറക്കി), സിറാജുദ്ദീന്‍ മാലേത്ത്(മഹല്ല് ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന ജന.സെക്രട്ടറി), യൂത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ ഇ അബ്ദുല്‍ ഷുക്കൂര്‍, യൂത്ത് കൗണ്‍സില്‍ സെക്രട്ടറി പി എസ് ഷാനവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഖാദര്‍, ജില്ലാ സെക്രട്ടറി സി പി ഇസ്മായില്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക