|    Dec 14 Thu, 2017 4:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ന്യൂനപക്ഷ-ദലിത് അക്രമം: പ്രതിഷേധ ധര്‍ണ നടത്തും

Published : 14th July 2017 | Posted By: fsq

 

കൊച്ചി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ- ദലിത് വിഭാഗങ്ങള്‍ക്കെതിരേയുള്ള ആസൂത്രിതമായ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരേ മഹല്ല് ജമാഅത്ത് കൗണ്‍സില്‍ ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആഗസ്ത് അഞ്ചിന് പ്രതിഷേധ ധര്‍ണ നടത്തും. ഈ വിഷയങ്ങളില്‍ ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ ആശങ്ക അകറ്റി സംരക്ഷണം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയപ്പിക്കാനും മഹല്ല് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സംഘടനയുടെ സംസ്ഥാന നേതാക്കള്‍ പ്രധാനമന്ത്രിയെ നേരില്‍കണ്ട് നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചു. ആലുവയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ടി കെ ഹസന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റായി ഒ വി ജാഫര്‍, സെക്രട്ടറിമാരായി ഫാറൂഖ് സഖാഫി, മൂസ എന്നിവരെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക