|    Aug 20 Sun, 2017 12:03 am
FLASH NEWS

ന്യൂനപക്ഷ കോച്ചിങ് സെന്റര്‍ മാറ്റുന്നതിനെതിരേ ഹൈക്കോടതി

Published : 13th August 2017 | Posted By: fsq

 

ചെര്‍ക്കള: സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലോളി കമ്മിറ്റി ശുപാര്‍ശയെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ചെര്‍ക്കളയില്‍ ആരംഭിച്ച ന്യൂനപക്ഷ കോച്ചിങ് സെന്റര്‍ കരിന്തളത്തേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തടഞ്ഞു. എംഎസ്എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി ഇവിടുത്തെ വിദ്യാര്‍ഥി റിയാസ് അഡ്വ. പിഇ സജല്‍ മുഖാന്തിരം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയെ തുടര്‍ന്ന് സ്റ്റാറ്റസ്‌കോ നിലനിര്‍ത്താ ന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഈ വിഷയത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ രണ്ടാഴ്ചക്കകം സര്‍ക്കാര്‍ റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ന്യുനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനായിരുന്ന ചെര്‍ക്കളം അബ്ദുല്ല മുന്‍കൈയെടുത്ത് ചെര്‍ക്കള ബിഒടി ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സിന്റെ മുകളിലത്തെ നിലയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ പിഎസ്‌സി, യുപിഎസ്എസി മറ്റ് ഇതര സര്‍ക്കാര്‍ സര്‍വീസുകളിലെ പരീക്ഷകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനാണ് ന്യുനപക്ഷ കോച്ചിങ് സെന്റര്‍ ഫോര്‍ യൂത്ത്‌സ് ആരംഭിച്ചത്. പ്രിന്‍സിപ്പല്‍, രണ്ട് ഗസ്റ്റ് അധ്യാപകര്‍, അക്കൗണ്ടന്റ്, ക്ലര്‍ക്ക്, പ്യൂണ്‍ തുടങ്ങി ആറ് ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. അവധി ദിവസങ്ങളിലും ഇവിടെ പരിശീലനം നല്‍കി വരുന്നുണ്ട്. സിപിഎമ്മിന് നിര്‍ണായക സ്വാധീനമുള്ള കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കരിന്തളത്തിലേക്ക് കോച്ചിങ്് സെ ന്റര്‍ മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വിധുബാല പി കരുണാകരന്‍ എംപിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് സംസ്ഥാന ന്യുനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെടി ജലീലിന് കൈമാറുകയായിരുന്നു. എംപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോച്ചിങ് സെന്റര്‍ കരിന്തളത്തേക്ക് മാറ്റാന്‍ 11 ന് ശ്രമം നടന്നിരുന്നു. ചെര്‍ക്കളയിലെ കോച്ചിങ് സെ ന്ററില്‍ നിന്ന് ഫര്‍ണീച്ചറുകളും അനുബന്ധ ഉപകരണങ്ങളും കടത്തികൊണ്ട് പോകാനുള്ള നീക്കം മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.ഇതിനിടയിലാണ് സ്റ്റാറ്റസ് കോ നിലനിര്‍ത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക