|    Nov 21 Wed, 2018 7:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘ന്യൂനപക്ഷ ഉപവിഭാഗത്തിന് പ്രത്യേക സംവരണം സാധ്യമല്ലെന്ന വിധി സ്വാഗതാര്‍ഹം’

Published : 3rd November 2018 | Posted By: kasim kzm

കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് മുസ്്‌ലിം ഉപവിഭാഗം തിരിച്ചുള്ള സംവരണ ആനുകൂല്യം അനുവദിക്കാനാവില്ലെന്നുള്ള ഹൈക്കോടതി വിധിയെ എംഇഎസ് സ്വാഗതംചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഏത് മതത്തിലായാലും ന്യൂനപക്ഷ പദവി സാക്ഷ്യപ്പെടുത്തേണ്ടത് റവന്യൂ അധികൃതരാണ്. മത മേലധികാരികളുടെ സാക്ഷ്യപത്രം നല്‍കി പ്രവേശനം നേടുന്നത് ശരിയല്ലെന്നുള്ള കാര്യം എംഇഎസ് നേരത്തെ വ്യക്തമാക്കിയതാണ്. ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ ഒറ്റ വിഭാഗമായാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ പദവിമൂലം ലഭിക്കുന്ന സംവരണാനുകൂല്യത്തിന് എല്ലാ മുസ്‌ലിംകളും ഭരണഘടന പ്രകാരം അര്‍ഹരാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss