|    Jan 21 Sat, 2017 1:42 am
FLASH NEWS

ന്യൂനപക്ഷ ആക്ഷേപം; പ്രസംഗം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതെന്ന് ബാലകൃഷ്ണപിള്ള

Published : 2nd August 2016 | Posted By: mi.ptk

balakrishnapillai

തിരുവനന്തപുരം: വിവാദ പ്രസംഗം തനിയ്‌ക്കെതിരെ ചിലര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. തന്നെ ഒരു ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാന്‍ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും പിള്ള ആരോപിച്ചു. ഇത് ചെയ്തവരെ തനിയ്ക്കറിയാം. പക്ഷേ അവരുടെ പേരുകളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല.മുസ്‌ലിം സമുദായവുമായി തനിയ്ക്ക് അടുത്ത ബന്ധമാണുള്ളത്. തന്റെ വാക്കുകള്‍ ആരെയങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ബാലകൃഷ്ണപിള്ള പറഞ്ഞു. ചില കാര്യങ്ങള്‍ താന്‍ പറഞ്ഞതാണ്. ചിലത് പറയാത്തതും.പട്ടിയുടെ കുരയെകുറിച്ച് പറഞ്ഞത് ബാങ്കുവിളിയുമായി കൂട്ടിച്ചേര്‍ത്ത്് എഡിറ്റ് ചെയ്തതാണ്.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കോടതിയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അക്കാര്യം തീരുമാനിയ്‌ക്കേണ്ടത് തന്ത്രിമാരാണെന്നും താന്‍ പറഞ്ഞിട്ടുണ്ട്. കോടതി ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും ചര്‍ച്ചയാകും. ഇത് പാടില്ല. അതുപോലെ അഞ്ച് നേരം നമസ്‌കരിക്കുന്ന മുസ്‌ലിംങ്ങളെയും ഞായറാഴ്ച കുര്‍ബാനയ്ക്ക് പോകുന്ന ക്രിസ്ത്യാനികളെയും പോലെ ഹിന്ദു സഹോദരന്മാരും അമ്പലത്തില്‍ പോകണമെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. വര്‍ഷം തോറും മുസ് ലിം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലും സന്ദര്‍ശനം നടത്താറുള്ള വ്യക്തിയാണ് താന്‍. മെക്കയില്‍ പോകാന്‍ കഴിയാത്തതിനാല്‍ തനിയ്ക്ക് പകരം മറ്റൊരാളെ പറഞ്ഞയച്ചിട്ടുണ്ട്.താന്‍ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്.താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.തനിയ്‌ക്കെതിരെ ഒരു പത്രം മനപൂര്‍വം നടത്തിയ അക്രമം കൂടിയായിരുന്ന ആ വാര്‍ത്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 620 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക