|    Jan 19 Thu, 2017 10:18 am

ന്യൂനപക്ഷ അധിക്ഷേപം; ബാലകൃഷ്ണപിള്ളയുടെ പ്രസംഗം വിവാദത്തില്‍

Published : 1st August 2016 | Posted By: mi.ptk

balakrishna-pillai

പത്തനാപുരം:മുകുംചേരിയില്‍ മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങളെ ആക്ഷേപിച്ച് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം വിവാദത്തില്‍. തിരുവനന്തപുരത്ത് പോയാല്‍  താന്‍ പാര്‍ട്ടി ഓഫീസിലാണ് താമാസിക്കാറെന്നും നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ച് നേരവും.അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ.ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല എന്നിങ്ങനെയായുരുന്ന ബാലകൃഷ്ണപിള്ളയുടെ പ്രസംഗം.
ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണമെന്നും 10 മുസ്‌ലിംങ്ങളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു.എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ന്യൂനപക്ഷങ്ങളെ വമിര്‍ശിച്ച് സംസാരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,583 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക