|    May 27 Sat, 2017 7:32 pm
FLASH NEWS

ന്യൂനപക്ഷത്തോട് തിരഞ്ഞെടുപ്പ് വേളയില്‍ കാണിക്കുന്ന പ്രേമം കാപട്യം നിറഞ്ഞത്

Published : 4th May 2016 | Posted By: SMR

കൊണ്ടോട്ടി: ന്യൂനപക്ഷ സമൂഹത്തോട് തിരഞ്ഞെടുപ്പ് വേളയില്‍ കാണിക്കുന്ന പ്രേമം കാപട്യം നിറഞ്ഞതാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം ജില്ലാ വിഭജനത്തോട് ഇടത് പക്ഷ പ്രസ്ഥാനം പുറം തിരിഞ്ഞു നില്‍ക്കുന്നത് എന്നും എസ്ഡിപിഐ സംസ്ഥാന സമിതിയംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി നസ്‌റുദ്ദീന്‍ എളമരത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം കൊട്ടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ മലപ്പുറം ജില്ലയിലെ 10ാം ക്ലാസ് വിജയിച്ചവരില്‍ ഉപരിപഠനത്തിന് അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലാത്തതിന്റെയും ഒരു വ്യാവസായ സ്ഥാപനം പോലും ജില്ലയില്‍ തുടങ്ങാത്തതിന്റെയും ഉത്തരവാദിത്വത്തില്‍ നിന്നു മുസ്‌ലിംലീഗിനും മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ കൊണ്ടോട്ടി മണ്ഡലം സ്ഥാനാര്‍ഥിയും ജില്ലാ പ്രസിഡന്റുമായ നസ്‌റുദ്ദീന്‍ എളമരം, കൊണ്ടോട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹക്കീം കൊണ്ടോട്ടി, മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ഒളവട്ടൂര്‍, സെക്രട്ടറി നവാസ് എളമരം, ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മന്‍സൂര്‍ കോടങ്ങാട് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day