|    Jan 23 Mon, 2017 6:18 pm
FLASH NEWS

ന്യൂനപക്ഷങ്ങള്‍ ഭീതിയില്‍: നാരായണമൂര്‍ത്തി

Published : 1st November 2015 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ അങ്ങേയറ്റം ഭയം നിലനില്‍ക്കുന്നുണ്ടെന്നും അവരില്‍ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി.
താനൊരു രാഷ്ട്രീയക്കാരനല്ല, തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല. അതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. എന്നാല്‍, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ വളരെയേറെ ഭയം നിലനില്‍ക്കുന്നുണ്ടെന്നാണ് ഇന്നത്തെ യാഥാര്‍ഥ്യം. ഒരു മേഖലയില്‍ താമസിക്കുന്ന മറ്റൊരു മേഖലയില്‍ ജനിച്ചവരിലും ഭയമുണ്ട്. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ജനങ്ങളില്‍ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരുകയാണ് കേന്ദ്രം ആദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ടിവി ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൂര്‍ത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക