|    Jun 26 Mon, 2017 10:52 am
FLASH NEWS

ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ശ്രമം: സുരേഷ് ഖൈര്‍നാര്‍

Published : 31st October 2016 | Posted By: SMR

മലപ്പുറം: മുന്‍കാല ഫാഷിസ്റ്റുകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദുത്വ ശക്തികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് മറാഠി ആക്ടിവിസ്റ്റ് സുരേഷ് ഖൈര്‍നാര്‍. മലപ്പുറം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ഹാളില്‍ പ്ലാറ്റ്‌ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്ട്‌സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശ പണമടക്കം ഉപയോഗപ്പെടുത്തി മാധ്യമങ്ങള്‍ വഴി ഊതിവീര്‍പ്പിച്ച വ്യക്തിത്വമാണ് നരേന്ദ്രമോദിയുടേതെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റമുട്ടല്‍ കേസില്‍ കുറ്റാരോപിതനായ വ്യക്തിയാണ് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ തലവനെന്ന് ഖൈര്‍നര്‍ കുറ്റപ്പെടുത്തി. രണ്ടാഴ്ച്ചത്തെ കശ്മീര്‍ സന്ദര്‍ശനാനന്തരം തിരിച്ചെത്തിയ അദ്ദേഹം അത്യന്തം പരിതാപകരമാണ് അവിടുത്തെ അവസ്ഥയെന്ന് പറഞ്ഞു. പ്രദേശത്തെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട ബന്ത് 250ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തെ തന്നെ രണ്ടാമത്തെ നീണ്ട ബന്താണ് ഇവിടുത്തേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതേതരത്വത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളമെന്ന് അദ്ദേഹം പ്രശംസിച്ചു. മുസ്‌ലിംകളും ഇടതുപക്ഷ നിലപാടുകളും എന്ന സെഷനില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവാഴ്‌സിറ്റി പ്രഫസറായ എ കെ രാമകൃഷ്ണന്‍ സംസാരിച്ചു. മുസ്‌ലിം പുരുഷന്മാരല്ല, മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നം സമുദായത്തിന് പുറത്തുനിന്നുള്ള ചിലരാണെന്ന് ഹൈദരബാദ് ഇഫ്‌ലു പ്രഫസര്‍ ബി എസ് ഷെറിന്‍ പറഞ്ഞു. ഡോ. എം വി ബിജുലാല്‍, ഡോ. എം ബി മനോജ്, ഡോ. കെഎസ് മാധവന്‍, കെ വേലായുധന്‍, കെ ലുഖ്മാനുല്‍ ഹക്കീം, എം സി എം ജമാല്‍, പി കെ മുഹമ്മദ് ഷരീഫ്, എകെ അബ്ദുല്‍ മജീദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക