|    Sep 24 Mon, 2018 4:12 am
FLASH NEWS

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കല്‍ ലക്ഷ്യം; ഇ എന്‍ ഇനി പാര്‍ട്ടിയെ നയിക്കും

Published : 8th January 2018 | Posted By: kasim kzm

മലപ്പുറം: ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കലും, പാര്‍ട്ടി സ്വാധീനമില്ലാത്ത കേന്ദ്രങ്ങളില്‍ സ്വാധീനം ഉറപ്പാക്കലും വെല്ലുവിളിയായി സ്വീകരിച്ച് സിപിഎം ജില്ലാസമ്മേളനം സമാപിച്ചു. നിലവിലെ സെക്രട്ടറി പി പി വാസുദേവന്‍ ഇഎന്നിന്റെ പേര് നിര്‍ദേശിച്ചതോടെ മുഴുവന്‍ അംഗങ്ങളും സ്ഥാനാര്‍ഥിയെ പിന്തുണക്കുകയായിരുന്നു. മികവുറ്റ സംഘാടകശേഷിയാണ് ഇ എന്‍ മോഹന്‍ദാസിന് മലപ്പുറത്തെ വിപ്ലവ പ്രസ്ഥാനത്തിെന്റ സാരഥ്യത്തിലേക്ക് എത്തിച്ചത്. അരനൂറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തന അനുഭവസമ്പത്തിെന്റ ഉടമയാണ് ഇ എന്‍ സിപി എം ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി ലോക്കല്‍, ഏരിയാസെക്രട്ടറിയുമായി പാര്‍ടിയുടെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ചാണ് മലപ്പുറത്തെ പാര്‍ടിയുടെ നേതൃത്വത്തിലെത്തുന്നത്. 22വര്‍ഷമായി ജില്ലാസെക്രട്ടറിയറ്റംഗമാണ്.  അറിയപ്പെടുന്ന സഹകാരി, സാംസ്‌കാരിക— – സാമൂഹ്യ – രാഷ്ട്രീയമണ്ഡലങ്ങളില്‍വിപുലമായ സൗഹൃദബന്ധം ആര്‍ജിച്ച നേതാവ്, അധ്യാപകന്‍, വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതിലുള്ള മിടുക്ക് എന്നിങ്ങനെ  തിളക്കമാര്‍ന്ന വ്യകതിത്വമാണ്. ദേശാഭിമാനിയുടെ മലപ്പുറം യൂണിറ്റിന്റെ ആദ്യ മാനേജരായിരുന്നു. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ജില്ലാനേതാവായി നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.നിയമ നിരോധനത്തിനെതിരായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ പോലിസ് ലാത്തിച്ചാര്‍ജിനിരയായി.  കോട്ടക്കലിനടുത്ത് ഇന്ത്യനൂര്‍ സ്വദേശിയായ ഈ 66 കാരന്‍ എസ്എഫ്‌ഐ ജില്ലാ ജോ.സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. യുവജനപ്രസ്ഥാനമായ കെഎസ്‌വൈഎഫിെന്റ ജില്ലാപ്രസിഡന്റും ഡിവൈഎഫ്‌ഐയുടെ പ്രഥമമലപ്പുറം ജില്ലാ പ്രസിഡന്റുമായി. 1970 ലാണ് പാര്‍ടി മെംബറായത്. സിപിഎം ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി, പതിനൊന്ന് വര്‍ഷം മലപ്പുറം ഏരിയാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം കോഡൂര്‍ സര്‍വീസ് സഹകരണബാങ്കിെന്റ  പ്രസിഡന്റായി. റെയ്ഡ്‌കോ വൈസ് ചെയര്‍മാന്‍, ജില്ലാസഹകരണബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ സഹകരണ രംഗത്ത് വ്യകതിമുദ്ര പതിപ്പിച്ചു. മലപ്പുറത്തെ ഇഎംഎസ് പഠനകേന്ദ്രം സെക്രട്ടറിയാണ്് .മലപ്പുറം ഗവ. ട്രെയിനിങ് സ്‌കൂളില്‍ നിന്ന് ടിടിസി പാസായി. 34വര്‍ഷം മണ്ണഴി എയുപി സ്‌കൂള്‍ അധ്യാപകനായിരുന്നു. 2007 ല്‍ പ്രധാനാധ്യാപകനായി വിരമിച്ചു. നിരവധി ട്രേഡ് യൂനിയന്‍ സംഘടനകളുടെ മുന്‍നിര നേതാവായി. നീണ്ടകാലം കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റായിരുന്നു. കെഎസ്‌കെടിയു, സിഐടിയു സംഘടനകളുടെ ജില്ലാകമ്മിറ്റി അംഗവുമായിട്ടുണ്ട്. ഇന്ത്യനൂരിലെ എടയാട്ട് നെടുമ്പുറത്തെ പരേതരായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകന്‍. ഭാര്യ: റിട്ടയേഡ് അധ്യാപിക കെ  ഗീത. മക്കള്‍:ഡോ. ദിവ്യ (കോട്ടക്കല്‍ ആര്യവൈദ്യശാല), ധ്യാന്‍മോഹന്‍. മരുമക്കള്‍: ജയപ്രകാശ്( മലപ്പുറം ഗവ. കോളജ്  ), ശ്രീജിഷ (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം). മലപ്പുറത്ത് സിപിഎമ്മിനെ ഒന്നാമത്തെ പാര്‍ടിയാക്കി വളര്‍ത്താനുള്ള കര്‍മപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയാണ് ജില്ലാസമ്മേളനം അര്‍പ്പിച്ച പ്രധാന ഉത്തരവാദിത്തമെന്ന് ഇ എന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss