|    Sep 24 Sun, 2017 2:13 pm
FLASH NEWS

ന്യൂനപക്ഷങ്ങളുടെ പരാതി പരിഹാരത്തിന് ആത്മാര്‍ഥ ശ്രമം നടത്തും: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

Published : 27th October 2016 | Posted By: SMR

മലപ്പുറം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പരാതി പരിഹാരത്തിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആത്മാര്‍ഥ ശ്രമം നടത്തുമെന്ന് ചെയര്‍മാന്‍ റിട്ട. ജഡ്ജ് പി കെ ഹനീഫ പറഞ്ഞു. മലപ്പുറത്ത് കമ്മീഷന്റെ സിറ്റിങിനു ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. ന്യൂനപക്ഷങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ടണ്‍ അവകാശങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുകയും വീഴ്ചകളുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് പി കെ ഹനീഫ പറഞ്ഞു. കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസും പങ്കെടുത്തു.കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന സിറ്റിങില്‍ 40 പരാതികള്‍ പരിഗണിച്ചു. 20 പരാതികള്‍ വിചാരണയ്ക്കായി നവംബര്‍ 26 ന് നടക്കുന്ന സിറ്റിങിലേക്ക് മാറ്റി. പുതുതായി എട്ടു പരാതികള്‍ നേരില്‍ സ്വീകരിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ യഥാസമയം ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്തത്, പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നത്, സര്‍വീസ് പെന്‍ഷന്‍ അനുവദിക്കാത്തത്, വീടുകള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കാത്തത്, പോലിസ് അതിക്രമങ്ങള്‍ തുടങ്ങിയ പരാതികളാണ് സിറ്റിങില്‍ പരിഗണിച്ചതെന്ന് ചെയര്‍മാന്‍ പറഞ്ഞു. പരാതികള്‍ കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫിസിലേക്കും ഇ-മെയിലിലേക്ക് അയക്കാമെന്നും അതത് ജില്ലകളില്‍ നടക്കുന്ന തൊട്ടടുത്ത സിറ്റിങുകളില്‍ ഈ പരാതികള്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിലാസം: രജിസ്ട്രാര്‍, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, ശാസ്തമംഗലം, തിരുവനന്തപുരം, 695010. ഇ-മെയില്‍: സരൊശിീൃശശേല@െഴാമശഹ.രീാ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക