|    Jul 18 Wed, 2018 12:35 pm
FLASH NEWS

ന്യൂട്രി മിക്‌സ് കൊണ്ട് രുചിയൂറും വിഭവങ്ങളൊരുക്കി അമ്മമാര്‍

Published : 21st September 2017 | Posted By: fsq

 

കാളികാവ്:  മൈദക്ക് പകരം ന്യൂട്രി മിക്‌സ് ഉപയോഗിക്കാമെന്ന് അമ്മമാര്‍ തെളിയിച്ചു. അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ന്യൂട്രി മിക്‌സ് കൊണ്ട് രുചിയൂറും വിഭവങ്ങളൊരുക്കി അങ്കണവാടികളിലും പഞ്ചായത്ത് തലങ്ങളിലും പോഷകാഹാര വാരാചണം സംഘടിപ്പിച്ചു. മൈദക്ക് പകരം ന്യൂട്രി മിക്‌സിന്റെ ഉപയോഗം വര്‍ദ്ദിപ്പിക്കണമെന്ന് കാളികാവ് ഹെല്‍ത്ത് ഇന്‍സെപക്ടര്‍ പി മുഹമ്മദാലി പറഞ്ഞു. കാളികാവില്‍ നടന്ന പഞ്ചായത്ത്തല പോഷകാഹാര മത്സരത്തില്‍ വിധികര്‍ത്താവായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോതമ്പിന്റെ വേസ്റ്റായ മൈദ കൊണ്ടാണ് മിക്ക ബേക്കറി സാധനങ്ങളും ഹോട്ടല്‍ വിഭവങ്ങളും ഉണ്ടാക്കുന്നത്. എന്നാല്‍ ന്യൂട്രി മിക്‌സ് ഇതിനൊരു പകരക്കാരനാക്കാമെന്ന് അമ്മമാര്‍ തെളിയിച്ചിരിക്കുകയാണെന്നും എച്ച് ഐ മുഹമ്മദാലി പറഞ്ഞു. കാളികാവ് സിഎച്ച്‌സിയില്‍ വെച്ചായിരുന്നു പഞ്ചായത്ത് തല പോഷകാഹാര മത്സരം സംഘടിപ്പിച്ചത്. വിജയികളെ കണ്ടെത്താന്‍ വിധികര്‍ത്താക്കള്‍ ഏറെ പ്രയാസപ്പെട്ടു. പഞ്ചായത്തിലെ  അങ്കണവാടികളില്‍ നിന്നുള്ള എഴുപതോളം അമ്മമാരാണ് തങ്ങളുടെ പാചക വൈഭവം തെളിയിച്ചത്. ആവിയില്‍ വേവിച്ച ഇനങ്ങളില്‍ തച്ചങ്കോട് അംഗനവാടിയിലെ റൈഹാനത്ത് ഒന്നാം സ്ഥാനം നേടി. മധുര പലഹാര ഇനങ്ങളില്‍ പാറശ്ശേരി അംഗനവാടിയിലെ ഖൈറുന്നീസയും ഒന്നാമതായി. കാളികാവ് ന്യൂട്രി മിക്‌സ് കമ്പനി വക വിജയികള്‍ക്ക് സമ്മാനം നല്‍കി. പങ്കെടുത്ത എല്ലാ അമ്മമാര്‍ക്കും വയലില്‍ ജ്വല്ലറി വക പ്രോത്സാഹന സമ്മാനവും നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss