|    Jan 20 Fri, 2017 3:03 am
FLASH NEWS
Home   >  Life  >  Health  >  

ന്യൂട്രിചോയ്‌സ് ബിസ്‌കറ്റ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം

Published : 7th September 2016 | Posted By: frfrlnz

 

nutrichice
ന്യൂഡല്‍ഹി: ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ന്യൂട്രിചോയ്‌സ് ബിസ്‌കറ്റ് നാലാഴ്ചയ്ക്കുള്ളില്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പകര്‍പ്പവകാശം ലംഘിച്ചുവെന്നു കാണിച്ച് ഐടിസി ലിമിറ്റഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സണ്‍ഫീസ്റ്റ് ഫാംലൈറ്റ് ഡൈജെസ്റ്റീവ് ഓള്‍ ഗുഡ് ബിസ്‌കറ്റിന്റെ നിര്‍മാണച്ചേരുവ കോപ്പിയടിച്ചാണ് ന്യൂട്രിചോയ്‌സ് നിര്‍മിച്ചതെന്നാണ് ഐടിസിയുടെ പരാതി. ഉല്‍പ്പന്നം വിപണിയില്‍നിന്നു പിന്‍വലിക്കണമെന്നും തങ്ങള്‍ക്കുണ്ടായ വിപണിയിടിവിനു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഐടിസി കോടതിയെ സമീപിച്ചത്.

ഐടിസി പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കിയതിന്റെ അടുത്ത മാസമാണ് ബ്രിട്ടാനിയ ന്യൂട്രിചോയ്‌സ് സീറോ എന്ന പേരില്‍ പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കിയത്. ബിസ്‌കറ്റിന്റെ പരസ്യപ്രചാരണാര്‍ത്ഥം 14 കോടി തങ്ങള്‍ക്ക് ചെലവായെന്നും ഐടിസി കോടതിയെ അറിയിച്ചു. സണ്‍ഫീസ്റ്റിന്റെ അതേ ചേരുവകളുമായിട്ടാണ് ബ്രിട്ടാനിയ പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കിയത്. രണ്ടു കമ്പനികളുടെ പായ്ക്കിങ്ങ് കവറുകളും ഒരേ നിറത്തിലായിരുന്നു.
എന്നാല്‍ തങ്ങള്‍ സണ്‍ഫീസ്റ്റിന്റെ ചേരുവ കോപ്പിയടിച്ചില്ലെന്നും തങ്ങളുടെ തനതായ കൂട്ടാണ് പുതിയ ബിസ്‌കറ്റിലെന്നും ബ്രിട്ടാനിയ കോടതിയെ അറിയിച്ചു. കോടതി വിധിക്കെതിരേ മേല്‍ കോടതിയെ സമീപിക്കുമെന്നും ബ്രിട്ടാനിയ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 201 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക