|    Jan 17 Tue, 2017 10:30 am
FLASH NEWS

ന്യൂജഴ്‌സി സ്‌ഫോടനം: നഗരത്തില്‍ വീണ്ടും സ്‌ഫോടകവസ്തു കണ്ടെടുത്തു

Published : 20th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കിയ ന്യൂയോര്‍ക്ക് സ്‌ഫോടനത്തിനു പിറകേ ന്യൂജഴ്‌സിയില്‍ സ്‌റ്റേഷനു സമീപം വീണ്ടും സ്‌ഫോടകവസ്തു സാന്നിധ്യം. എലിസബത്ത് സ്‌റ്റേഷനിലെ ചവറ്റുകൊട്ടയില്‍ കണ്ടെത്തിയ വസ്തു നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു.
റോബോട്ടിനെ ഉപയോഗിച്ചള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നഗരത്തെ നടുക്കിയ സ്‌ഫോടനങ്ങള്‍ക്കു ശേഷം അഞ്ചോളം സംശയാസ്പദ വസ്തുക്കളാണ് സ്‌ക്വാഡ് കണ്ടെത്തിയത്. ഞായറാഴ്ചയും ഇത്തരം വസ്തുക്കള്‍ വിവിധയിടങ്ങളില്‍ നിന്ന് കണ്ടെടുത്തതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.
ഇവ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയ വസ്തു മള്‍ട്ടിപ്പിള്‍ ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് വിഭാഗത്തില്‍പ്പെട്ടതാണെന്ന് എഫ്ബിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 29 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിലേക്ക് നയിച്ച സ്‌ഫോടനത്തിനു പിറകേയാണ് ഭീതി പരത്തിക്കൊണ്ട് വീണ്ടും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക