|    Oct 17 Wed, 2018 5:22 am
FLASH NEWS
Home   >  Sports  >  Football  >  

ന്യൂകാസിലിനെ വീഴ്ത്തി ചെല്‍സി

Published : 2nd December 2017 | Posted By: vishnu vis

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമില്‍ കളിക്കുന്ന ചെല്‍സിക്ക് വിജയത്തുടര്‍ച്ച. ന്യൂകാസിലിനെയാണ് ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ ചെല്‍സി വീഴ്ത്തിയത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ആധികാരിക ജയം.ഏഡന്‍ ഹസാര്‍ഡിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് ജയം സമ്മാനിച്ചത്. 21,74 മിനിറ്റുകളിലായിരുന്നു ഹസാര്‍ഡ് ന്യൂകാസില്‍ വലചലിപ്പിച്ചത്. 33ാം മിനിറ്റില്‍ അല്‍വാറോ മൊറാറ്റയും ചെല്‍സിക്കായി ഗോള്‍ നേടിയപ്പോള്‍ 12ാം മിനിറ്റില്‍ ഡ്വെയ്റ്റ് ഗെയ്‌ലിന്റെ വകയായിരുന്നു ന്യൂകാസിലിന്റെ ആശ്വാസഗോള്‍. ജയത്തോടെ 32 പോയിന്റുമായി ചെല്‍സി മൂന്നാംസ്ഥാനത്തെത്തി. 15 പോയിന്റ് മാത്രമുള്ള ന്യൂകാസില്‍ 12ാംസ്ഥാനത്താണുള്ളത്. സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമാണ് ചെല്‍സിക്കു മുന്നില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss